08 December Friday
ജില്ലാ ജൂനിയർ അത്‌ലറ്റിക്‌ മീറ്റ്‌

ഐഡിയൽ കുതിപ്പ്‌

പി പ്രശാന്ത് കുമാര്‍Updated: Thursday Sep 21, 2023

ജില്ലാ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ 400 മീറ്ററില്‍ (അണ്ടർ 18) സ്വർണത്തിലേക്ക് ഫിനിഷ് ചെയ്യുന്ന വാളക്കുളം കെഎച്ച്എം എച്ച്എസ്എസിലെ കെ മിഥുൻ

തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ സിന്തറ്റിക്‌ ട്രാക്കിൽ നടക്കുന്ന ജില്ലാ ജൂനിയർ അത് ലറ്റിക്‌ മീറ്റിന്റെ  ആദ്യദിനത്തിൽ റെക്കോഡുകളുടെ പെരുമഴ, 15 എണ്ണം.  
51  മത്സരം പൂർത്തിയായപ്പോൾ 240  പോയിന്റുകളുമായി കടകശേരി ഐഡിയൽ  സ്കൂൾ മുന്നിട്ടുനിൽക്കുന്നു. കാവനൂർ സ്പോർട്സ് അക്കാദമി 183 പോയിന്റുമായി രണ്ടാമതും 96.5 പോയിന്റുമായി ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസ് മൂന്നാമതുമാണ്‌.  
ആലത്തിയൂർ കെഎച്ച്എംഎച്ച്എസിലെ സി ഷഹബാസ് ഷോട്ട്പുട്ട് (അണ്ടർ -14), കടകശേരി ഐഡിയൽ സ്കൂളിലെ ജെ എസ് നിവേദിത 800 മീറ്റർ (അണ്ടർ -18), കാവനൂർ സ്പോട്സ് അക്കാദമിയിലെ കെ തുളസി ഡിസ്ക്കസ് ത്രോ (അണ്ടർ -18), കടകശേരി ഐഡിയൽ സ്കൂളിലെ പി ആർ രേവതി 100 മീറ്റർ (അണ്ടർ -20), ആലത്തിയൂർ കെഎച്ച്എം എച്ച്എസ്എസിലെ  മുഹമ്മദ് അസിൽ ലോങ്‌ജമ്പ് (അണ്ടർ -18 ), കടകശേരി ഐഡിയൽ സ്കൂളിലെ ടി സി ആസിഫ് ജാവലിൻ ത്രോ (അണ്ടർ- 20), മൊറയൂർ വിഎച്ച്എം സ്‌പോർട്‌സ്‌ ക്ലബ്ബിലെ ഫിസ്ബാൻ ഹസൻ ഹൈജമ്പ് (അണ്ടർ -14), മൊറയൂർ വിഎച്ച്എം സ്പോട്സ് ക്ലബ്ബിലെ സി ഷൻഷ 60 മീറ്റർ ((അണ്ടർ 14), തിരുനാവായ നാവാമുകുന്ദ സ്‌പോർട്‌സ്‌ അക്കാദമിയിലെ ആദിത്യ അജി 100 മീറ്റർ (അണ്ടർ -18), കാവനൂർ സ്പോര്‍ട്സ് അക്കാദമിയിലെ പി വർഷ ജാവലിൻ ത്രോ (അണ്ടർ -18), കാവനൂർ സ്‌പോർട്‌സ്‌ അക്കാദമിയിലെ ടി കെ ജിതിൻ ഷാ ഡിസ്ക്കസ് ത്രോ (അണ്ടർ 20), കടകശേരി ഐഡിയൽ സ്കൂളിലെ പി മുഹമ്മദ് ഷാൻ 100 മീറ്റർ ((അണ്ടർ -20), ഐഡിയൽ കടകശേരി സ്കൂളിലെ മുഹമ്മദ് മുഹസിൻ ലോങ്‌ജമ്പ്‌ (അണ്ടർ - 20), കവനൂർ സ്‌പോർട്‌സ്‌ അക്കാദമിയിലെ കെ ബിവിൻ കൃഷ്ണ ഡിസ്ക്കസ് ത്രോ (അണ്ടർ -16), കടകശേരി ഐഡിയൽ സ്കൂളിലെ സി പി അഷ്‌മിക ലോങ്‌ജമ്പ് (അണ്ടർ- 16) എന്നിവരാണ് റെക്കോഡ്‌ ഉടമകൾ. അത്‌ലറ്റിക്‌ അസോസിയേഷൻ ജില്ലാ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്‌  വി പി മുഹമ്മദ് കാസിം പതാക ഉയർത്തിയതോടെയാണ് മീറ്റിന്‌ തുടക്കമായത്‌. മീറ്റ്‌ വ്യാഴാഴ്‌ച സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top