തേഞ്ഞിപ്പലം
മണ്ണിപ്പൂരിൽനിന്നെത്തി മികവുറ്റ പ്രകടനവുമായി കൈയടി നേരിടുകയാണ് അഞ്ച് സഹോദരന്മാർ. മൊറയൂർ വിഎച്ച്എം എച്ച്എസ്എസ് വിദ്യാർഥികളായ ഇസാബൻ ഹസൻ, സമാരെ അലം, ഹർഷദ്, ഇംതിയാസ്, ഷഹിനൂർ എന്നിവരാണ് മീറ്റിന്റെ മനംകവർന്നത്. ഇംഫാൽ മയാങ് സ്വദേശികളായ ഇവർ പിതൃസഹോദരപുത്രൻമാരാണ്.
അണ്ടർ 14 വിഭാഗത്തിൽ ഹൈജമ്പിൽ റെക്കോഡോടെ സ്വർണം നേടിയാണ് ഇസാബൻ ഹസൻ താരമായത്. 60 മീറ്ററിൽ അണ്ടർ 14 വിഭാഗത്തിൽ സമാരെ അലം മൂന്നാം സ്ഥാനത്തെത്തി. ഹർഷദ് കിഡ്സ് ജാവലിനിലും ഇംതിയാസ് 600 മീറ്ററിലും പങ്കെടുക്കും. ഷഹിനൂർ 2000 മീറ്ററിൽ മാറ്റുരക്കും. ഷഹിനൂർ ഒഴികെയുള്ള നാലുപേരും വ്യാഴാഴ്ച നടക്കുന്ന 4 x 100 റിലേയിൽ മത്സരിക്കും.
രണ്ട് വർഷമായി കേരളത്തിലെത്തിയിട്ട്. ഇസാബൻ ഹസനും ഷഹനൂരും ഒമ്പതിലും സമാരെ ആലവും ഹർഷദും ഇംതിയാസും എട്ടാം ക്ലാസിലും പഠിക്കുന്നു. ജില്ലാ ഹാൻഡ്ബോൾ ടീമിലും ഇവർ ഇടംനേടിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..