24 April Wednesday

കടലോളം കാൽപ്പന്താവേശം

സ്വന്തം ലേഖകൻUpdated: Tuesday Sep 21, 2021

മലപ്പുറം മാണൂരിൽ ദേശാഭിമാനി പ്രചാരണാർഥം സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി പി അനിൽ കളിക്കാരെ പരിചയപ്പെടുന്നു

മലപ്പുറം
വിങ്ങിലൂടെ അതിവേഗമുള്ള നീക്കങ്ങൾ. ക്രോസുകൾക്കൊപ്പം ഉയരുന്ന ആരവം. ഗോൾവല കുലുക്കിയ ചടുല നീക്കങ്ങളാൽ രാവിനെ ആവേശഭരിതമാക്കി ദേശാഭിമാനി പ്രചാരണാർഥം സംഘടിപ്പിച്ച സെവൻസ്‌ ടൂർണമെന്റ്‌. ജനകീയ പത്രത്തിന്റെ പ്രചാരണം നാട്‌ ഏറ്റെടുത്തപ്പോൾ മലപ്പുറം മാണൂർ പൂക്കുന്ന്‌ ബെയ്‌സ്‌ മൈതാനത്ത്‌ ആഘോഷം.
ഡിവൈഎഫ്‌ഐയും -എസ്‌എഫ്‌ഐയും ചേർന്നു നടത്തിയ ടൂർണമെന്റിൽ എട്ട്‌ ക്ലബ്ബുകളാണ്‌ ഏറ്റുമുട്ടിയത്‌. യുവധാര ഈസ്റ്റ്‌ കോഡൂർ, യുവധാര ഊരകം, റെഡ്സ്റ്റാർ ഒതുക്കുങ്ങൽ, യുവധാര ഹാജിയാർപള്ളി, എസ്‌എംഎസ്‌ ചാപ്പനങ്ങാടി, യോക് ഷെയർ കാട്ടുങ്ങൽ, സിവൈസി പുള്ളിലങ്ങാടി, റെയിൻബോ വടക്കേമണ്ണ ടീമുകൾ കളത്തിലിറങ്ങി. ഒമ്പതരയോടെ മത്സരങ്ങൾക്ക്‌ തുടക്കമായി. ആദ്യ മത്സരത്തില്‍ യുവധാര ഈസ്റ്റ്‌ കോഡൂർ യുവധാര ഊരകത്തെ നേരിട്ടു.
ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി പി അനിൽ ടൂർണമെന്റ്‌ ഉദ്‌ഘാടനംചെയ്‌തു. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗം സി ഇല്യാസ്, എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം വി വൈ ഹരികൃഷ്ണപാൽ, സൈഫുദ്ദീൻ, കെ എം വഹാബ്, വി കെ റിറ്റു, കെ പി ശരത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top