26 April Friday

ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ *സമ്മേളനം 23ന്

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

മലപ്പുറം
ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 23ന് മലപ്പുറത്ത്.  സൂര്യ കൺവൻഷൻ സെന്ററിൽ  (എം വി കുഞ്ഞപ്പൻ നഗർ) രാവിലെ 10ന്‌  മന്ത്രി പി എ മുഹമ്മദ് റിയാസ്  ഉദ്ഘാടനംചെയ്യും.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ അധ്യക്ഷനാകും. സംസ്ഥാന രക്ഷാധികാരി ഇ വി കൃഷ്ണപൊതുവാൾ പതാക ഉയർത്തും.  മരണമടഞ്ഞ കരാറുകാരുടെ കുടുംബത്തിനുള്ള ധനസഹായം വിതരണംചെയ്യും. 
സ്വാഗതസംഘം ചെയർമാൻ അബ്ബാസ് കുറ്റിപ്പുളിയൻ, ജില്ലാ പ്രസിഡന്റ് എൻ വി കുഞ്ഞിമുഹമ്മദ്, സ്വാഗതസംഘം ജോയിന്റ് കൺവീനർ വി കെ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് സുരേഷ് വെള്ളില എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top