23 April Tuesday

വരുന്നു, കൂടുതല്‍ ഇലക്ട്രിക് *വാഹനങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

മലപ്പുറം
അന്തരീക്ഷ മലിനീകരണത്തിൽനിന്ന്‌ നാടിനെ രക്ഷിക്കാൻ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാനൊരുങ്ങി അനർട്ട്. സർക്കാർ ഓഫീസുകളിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്ന സാഹചര്യമൊരുക്കാൻ അനർട്ടിന്റെ ഇ-–- മൊബിലിറ്റി പ്രൊജക്ടിന്റെ ഭാഗമായി നടപടികൾ തുടങ്ങി. ജില്ലയിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സജീകരിക്കാനും പദ്ധതിയുണ്ട്. കരാർ പ്രകാരമുള്ള ഡീസൽ/പെട്രോൾ വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളാണെന്ന് ഉറപ്പുവരുത്തി നടപ്പാക്കുന്നതിനായാണ് അനർട്ട് ഇ- മൊബിലിറ്റി പ്രൊജക്ട് നടപ്പാക്കുന്നത്.
വിവിധ സർക്കാർ വകുപ്പ് ഓഫീസുകളിലേക്ക് ഇനി മുതൽ ഇലക്ട്രിക് വാഹനങ്ങൾമാത്രം കരാർ പ്രകാരമെടുക്കാൻ സർക്കാർ നിർദേശവുമുണ്ട്. അഞ്ചുമുതൽ എട്ടുവർഷംവരെ കരാർ വ്യവസ്ഥയിൽ ലഭ്യമാക്കുന്ന എല്ലാ വാഹനങ്ങളും പുതിയ ഇലക്ട്രിക് വാഹനങ്ങളാകണമെന്നാണ് സർക്കാർ നിർദേശം. വിവിധ വകുപ്പുകൾ ഉപയോഗിക്കുന്ന നിലവിലുള്ള കാറുകൾക്ക് പകരം  ഇലക്ട്രിക് കാറുകൾ ലഭ്യമാക്കുന്ന നടപടികൾ തുടരുകയാണെന്ന് അനർട്ട് ജില്ലാ എൻജിനിയർ ദിൽഷാദ് അഹമ്മദ് ഉള്ളാട്ടിൽ പറഞ്ഞു. ഒറ്റത്തവണ ചാർജിങ്ങിൽ 120 കിലോമീറ്റർമുതൽ 450 കിലോമീറ്റർവരെ മൈലേജ് ലഭിക്കുന്ന ഇലക്ട്രിക് വാഹനങ്ങളാണ് അനർട്ട് മുഖേന ലഭ്യമാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top