25 April Thursday
രാജ്‌ഭവൻ മാർച്ച്‌

വഴിയോരക്കച്ചവടക്കാരുടെ *സംസ്ഥാന ജാഥ ഇന്ന്‌ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

മലപ്പുറം
വഴിയോരക്കച്ചവടത്തൊഴിലാളി ഫെഡറേഷൻ ജൂൺ ഒന്നിന്‌ നടത്തുന്ന രാജ്‌ഭവൻ മാർച്ചിന്റെ പ്രചാരണാർഥമുള്ള സംസ്ഥാന ജാഥ ശനിയാഴ്ച ജില്ലയിൽ പര്യടനം നടത്തും.
ചില്ലറ വ്യാപാര രംഗത്തെ കുത്തകവൽക്കരണം നിയന്ത്രിക്കുക, വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണനിയമം ഗ്രാമങ്ങളിലും ലഭ്യമാക്കുക, തൊഴിലാളികളെ വിഭജിക്കാനുള്ള വർഗീയ ശക്തികളുടെ നീക്കം തടയുക, ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കുന്ന തൊഴിലാളികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകുക, ജീവിതോപാധി നഷ്ടമായവർക്ക് പലിശരഹിത വായ്പ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ്‌ ജാഥയിൽ ഉയർത്തുന്ന മുദ്രാവാക്യം.
രാവിലെ 10ന് ജില്ലയിൽ പ്രവേശിക്കുന്ന ജാഥയെ കൊണ്ടോട്ടിയിൽ സ്വീകരിക്കും. തുടർന്ന് നടക്കുന്ന സ്വീകരണ യോ​ഗ ജില്ലാ ഉദ്ഘാടനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ നിർവഹിക്കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വൈകിട്ട് ആറിന് പൊന്നാനിയിൽ സമാപിക്കും. സമാപന സ്വീകരണ യോ​ഗം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യും.
ജാഥാ സ്വീകരണ കേന്ദ്രങ്ങൾ: പകൽ 11--  മഞ്ചേരി, 12 ചട്ടിപ്പറമ്പ്, 3  --കോട്ടക്കൽ, 4 --തിരൂർ, 5-- എടപ്പാൾ, 6 ---പൊന്നാനി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top