26 April Friday

കേരളത്തിലേക്കുള്ള 14 സർവീസുകൾ 
എയർ ഇന്ത്യ വെട്ടിക്കുറച്ചു

സ്വന്തം ലേഖകൻUpdated: Tuesday Mar 21, 2023
കരിപ്പൂർ
യുഎഇ സെക്ടറിൽനിന്ന്‌ കേരളത്തിലേക്കുള്ള 14 സർവീസുകൾ എയർ ഇന്ത്യ വെട്ടിക്കുറച്ചു. ആഴ്ചയിൽ 21 സർവീസുണ്ടായിരുന്നത് ഏഴാക്കി. ദുബായ്‌–-നെടുമ്പാശേരി സർവീസ് മാത്രമാണ് നിലനിർത്തിയത്. സ്വകാര്യവൽക്കരണത്തെ തുടർന്ന് എയർ ഇന്ത്യയിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണിത്‌.
ദുബായ്‌–-കരിപ്പൂർ, ഷാർജ–-കരിപ്പൂർ സർവീസുകൾ പൂർണമായി നിർത്തി.  സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർവീസുകളാണ് ഇവ.  27 മുതൽ ബുക്കിങ് സ്വീകരിക്കില്ല. ബുക്കിങ് നിർത്തി സർവീസുകൾ പൂർണമായി പിൻവലിക്കാനാണ്‌ പദ്ധതി. എയർ ഇന്ത്യ സേവനം നിലയ്‌ക്കുന്നതോടെ പ്രവാസികൾക്ക്  ഭക്ഷണം–-കാർഗോ സൗകര്യങ്ങൾ നഷ്ടമാകും. ബിസിനസ്‌ ക്ലാസ് യാത്രയും ഇല്ലാതാകും. 18 ബിസിനസ്‌ ക്ലാസ് ഉൾപ്പെടെ 256 പേർക്ക് യാത്രചെയ്യാവുന്ന വലിയ  വിമാനവും പിൻവലിച്ചവയിൽപ്പെടും. 170 പേർക്ക് യാത്രചെയ്യാവുന്ന ചെറിയ എയർ ക്രാഫ്റ്റുകൾമാത്രമേ ഇനി  ഉപയോഗിക്കൂ.
ഈ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് സർവീസുകൾമാത്രമാണ്‌ ഇനിയുണ്ടാവുക. അവധിക്കാലത്തുൾപ്പെടെ  ദുബായ്‌, ഷാർജ, കരിപ്പൂർ യാത്രക്കാർക്ക് ഏറെ ആശ്വാസകരമായിരുന്ന  സർവീസുകൾ   നിർത്തിവയ്‌ക്കുന്നത്‌  യാത്രാദുരിതം ഇരട്ടിയാക്കും.  ഈ സെക്ടറിൽ സർവീസ് നടത്തുന്ന വിദേശ വിമാന കമ്പനികളുടെ കൊള്ളയ്‌ക്കും യാത്രക്കാർ ഇരയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top