26 April Friday

ചൂടേറുന്നു: 
തീപിടിത്തം
തടയാം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

മലപ്പുറം

ചൂട് കൂടുന്ന സാഹചര്യത്തിൽ തീപിടിത്തം തടയുന്നതിന്‌ മുൻകരുതലെടുക്കാൻ ജില്ലാ ദുരന്തനിവാരണ സമിതി യോഗം ചേർന്നു. വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വ്യവസായശാലകളിൽ ഫയർ മോണിറ്ററിങ് സംവിധാനം ഉറപ്പാക്കാൻ ജില്ലാ വ്യവസായ കേന്ദ്രം നടപടിയെടുക്കണം. അഗ്നിബാധ തടയാൻ പൊതുജനങ്ങൾക്ക്‌ അവബോധം നൽകും. കലക്ടർ വി ആർ പ്രേംകുമാർ അധ്യക്ഷനായി. 
 
     ഇവ ശ്രദ്ധിക്കാം
ഗുണമേന്മയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ, സ്വിച്ചുകൾ, ഫ്യൂസ് തുടങ്ങിയവ ഉപയോഗിക്കണം. കെട്ടിടങ്ങളുടെ എർത്തിങ് സംവിധാനം കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം. 
പതിവായി ഇലക്‌ട്രിക്‌ കണക്ഷൻ പരിശോധിക്കുകയും കേടുപാടില്ലെന്ന് ഉറപ്പാക്കുകയുംവേണം.
വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് പോയിന്റിൽനിന്ന് മാറ്റുകയും വേണം.
വീട്ടിൽ ഏറെ നാൾ ഇല്ലെങ്കിൽ മെയിൻ സ്വിച്ച് ഓഫാക്കണം.
അധികം വൈദ്യുതി ഉപകരണങ്ങൾ ഒരേസമയം ഒരേ സോക്കറ്റിൽ പ്രവർത്തിപ്പിക്കരുത്.
വീടുകളിൽ എമർജൻസി കിറ്റ് തയ്യാറാക്കണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top