30 May Tuesday

ഖാദി തൊഴിലാളികളുടെ 
സത്യ​ഗ്രഹം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023
മലപ്പുറം
ഖാദി വ്യവസായവും ഖാദി മേഖലയിലെ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക, ഖാദി മേഖലയോട് കേന്ദ്ര ഖാദി കമീഷനും കേന്ദ്ര സർക്കാരും കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഖാദി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ സത്യഗ്രഹം തുടങ്ങി. 
മലപ്പുറം കോട്ടപ്പടിയിലെ ഖാദി ബോർഡ് ജില്ലാ പ്രൊജക്ട് ഓഫീസിന് മുന്നിൽ സമരം സിഐടിയു ജില്ലാ സെക്രട്ടറി എം പി സലിം ഉദ്ഘാടനംചെയ്തു. 
യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ഒ അജിത കുമാരി അധ്യക്ഷയായി. ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ ബിജുമോൻ, പ്രസിഡന്റ് ഐ വി രമേശ് എന്നിവർ സംസാരിച്ചു. കൂലി കുടിശ്ശിക ഉടൻ വിതരണംചെയ്യുക, കൂലി എല്ലാമാസവും നിശ്ചിത തീയതിക്കകം ലഭ്യമാക്കുക, മിനിമം കൂലി കാലോചിതമായി വർധിപ്പിക്കുക, തൊഴിൽ ഉപകരണങ്ങൾ നവീകരിക്കുക, തൊഴിലിടങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്  സമരം. ചൊവ്വാഴ്ചത്തെ സമരം രാവിലെ 10ന് കേരള ആർടിസാൻസ്‌ യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി എം മോഹൻദാസ് ഉദ്ഘാടനംചെയ്യും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top