28 March Thursday

നാടാകെ അണിചേരും, 
പ്രതിഷേധ ധർണ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023

 മലപ്പുറം

കേന്ദ്ര സർക്കാരിന്റെ അവഗണനക്കും ജനദ്രോഹ നയങ്ങൾക്കുമെതിരായ ദേശീയ പ്രക്ഷോഭത്തിന്‌ ശനിയാഴ്‌ച ജില്ലയിൽ തുടക്കം. 31 വരെയുള്ള ദിവസങ്ങളിലായി 143 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണകൾ നടക്കും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായി സിപിഐ എം നടത്തുന്ന ഒന്നാംഘട്ട പ്രക്ഷോഭമാണിത്‌. വൈകിട്ട്‌ ലോക്കൽ കേന്ദ്രങ്ങളിൽ നടക്കുന്ന സദസുകളിൽ ജില്ലാ–-സംസ്ഥാന നേതാക്കൾ സംസാരിക്കും. ശനിയാഴ്‌ച ജില്ലയിൽ രണ്ട്‌ കേന്ദ്രങ്ങളിലാണ്‌ ധർണ നടക്കുക. പൊന്നാനി ലോക്കൽ കമ്മിറ്റിയുടെ ധർണ ചന്തപ്പടിയിലും  ഒതുക്കുങ്ങൽ ലോക്കൽ കമ്മിറ്റിയുടെ ധർണ ഒതുക്കുങ്ങൽ ടൗണിലും നടക്കും. 
ദേശീയ പ്രക്ഷോഭത്തിന്റെ പ്രചാരണാർഥം ജനുവരി ഒന്നുമുതൽ പാർടി നേതാക്കളും പ്രവർത്തകരും വീടുകളിൽ സന്ദർശനം നടത്തിയിരുന്നു. വീടുകളിലെത്തിയ നേതാക്കളും പ്രവർത്തകരും ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കുകയും കേന്ദ്ര സർക്കാർ കേരളത്തോട്‌  തുടരുന്ന അവഗണനയെക്കുറിച്ച്‌ വിശദീകരിക്കുകയും ചെയ്‌തിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top