26 April Friday

മാമാങ്ക മഹോത്സവം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

മാമാങ്ക മഹോത്സവത്തോടനുബന്ധിച്ചുള്ള അങ്കവാൾ പ്രയാണത്തിന് 
മലപ്പുറം ഡിടിപിസി ഓഫീസ് പരിസരത്ത് നൽകിയ സ്വീകരണത്തിൽനിന്ന്

 

തിരൂർ
തിരുന്നാവായയിലെ മാമാങ്ക മഹോത്സവത്തിന് തുടക്കംകുറിച്ച് അങ്ങാടിപ്പുറം ചാവേര്‍ത്തറയിൽ  അങ്കവാൾ പ്രയാണം മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനംചെയ്തു.  
അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സഈദ  അധ്യക്ഷയായി. എം കെ സതീഷ് ബാബു, സി ഖിളർ, ദിലീപ്, സി കെ എം നസാർ, സതീഷൻ കളിച്ചാത്ത്, വാഹിദ് പല്ലാർ, ടി പി മുരളി, ഇല്യാസ് പള്ളത്ത്, സിദ്ദീഖ് വെള്ളാടത്ത്, റഫീഖ് വെട്ടേക്കാട്ട് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഉള്ളാട്ടിൽ രവീന്ദ്രന്  അങ്കവാള്‍ ഡോ. അനില്‍ വള്ളത്തോള്‍ കൈമാറി. അങ്കവാൾ പ്രയാണത്തിന് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. മലപ്പുറം ഡിടിപിസി പരിസരത്ത് നൽകിയ സ്വീകരണം ജില്ലാ ഡെവലപ്മെന്റ്‌ കമീഷണർ എസ് പ്രേം കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ കെ പത്മകുമാർ, കുടുംബശ്രീ മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ ജാഫർ കക്കൂത്ത്, ഡിടിപിസി സെക്രട്ടറി വിപിൻ ചന്ദ്ര, പുതുക്കോടി മുരളീധരൻ, ചിറക്കൽ ഉമ്മർ എന്നിവർ സംസാരിച്ചു. 
കോട്ടക്കൽ ആര്യവൈദ്യശാല കൈലാസ് മന്ദിരത്തിൽ നടന്ന സ്വീകരണം കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി മാധവൻകുട്ടി വാരിയർ ഉദ്‌ഘാടനംചെയ്‌തു. വി കെ അബൂബക്കർ മൗലവി, ഇ വി സലാം ചാപ്പനങ്ങാടി എന്നിവർ സംസാരിച്ചു. 
തിരൂർ വാഗൺ ട്രാജഡി ഹാള്‍ പരിസരത്ത് നൽകിയ സ്വീകരണം ജെസിഐ പ്രസിഡന്റ്‌ മനു ആന്റണി ഉദ്ഘാടനംചെയ്തു. സമീർ കളത്തിങ്ങൽ അധ്യക്ഷനായി. വി കെ നിസാം, അസീസ് മാവുംകുന്ന്, വി വി സത്യാനന്ദൻ എന്നിവർ സംസാരിച്ചു. ഉള്ളാട്ട് തറവാട്ടിൽ നൽകിയ സ്വീകരണം തലക്കാട് പഞ്ചായത്ത് പ്രസിഡന്റ്‌ പി പുഷ്പ ഉദ്ഘാടനംചെയ്തു. ഉള്ളാട്ടിൽ അച്യുതൻ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ടി അനിത, എൻ രവി, സി വി ഉണ്ണി, ടി ഷാജി, ഉള്ളാട്ട് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കൊടക്കല്ലിൽ നടന്ന സമാപന സമ്മേളനം തിരൂർ ബ്ലോക്ക് പഞ്ചായത്തംഗം എം പി മുഹമ്മദ് കോയ ഉദ്ഘാടനംചെയ്തു. മുളക്കൽ മുഹമ്മദലി അധ്യക്ഷനായി. തിരുന്നാവായ പഞ്ചായത്തംഗം പി ഹാരിസ്, കെ എം കോയമുട്ടി, കെ പി അലവി എന്നിവർ സംസാരിച്ചു. 
എടപ്പാൾ എച്ച്ജിഎസ് കളരി സംഘത്തിന്റെ  കളരിപ്പയറ്റ് പ്രദർശനവും നടന്നു. ഹനീഫ ഗുരുക്കളുടെ ശിഷ്യൻമാരായ സർദാർ ഗുരുക്കൾ, എം ദീപക്, എൻ പി മുഹമ്മദ് മുസ്ഫർ, സി എം മുഹമ്മദ് അനസ്, ഇ കെ നവിൻദാസ് എന്നിവരുടെ . സ്വീകരണ കേന്ദ്രങ്ങളിൽ കളരിപ്രദർശനം. മലപ്പുറം അവിസെന്ന മർമ കളരി പഠന കേന്ദ്രത്തിന്റെ  നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ ബോധവൽക്കരണ പ്രവർത്തകർ അങ്കവാൾ പ്രയാണത്തെ അനുഗമിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top