25 April Thursday

രോഗസ്ഥിരീകരണ 
നിരക്ക് 33.08%

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
മലപ്പുറം
ജില്ലയിൽ വ്യാഴാഴ്ച 2259 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 33.08 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. ആകെ 6828 സാമ്പിളുകളാണ് പരിശോധിച്ചത്. 2179 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്ത 39 കേസുകളുണ്ട്.
 
സുരക്ഷാ മുന്‍കരുതല്‍: 
കർശന നിയന്ത്രണം തുടരണം
മലപ്പുറം
ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്ന് കലക്ടർ വി ആർ പ്രേംകുമാർ അറിയിച്ചു. വിവാഹം, മരണാനന്തര ചടങ്ങുകൾ,  എല്ലാത്തരം സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾ, മതപരമായ ചടങ്ങുകൾ, ആരാധനാലയങ്ങളിലെ ഒത്തുകൂടൽ എന്നിവയിൽ പങ്കാളിത്തം 50 പേരായി പരിമിതപ്പെടുത്തണമെന്ന സർക്കാർ നിർദേശം പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ജില്ലാ പൊലീസ് മേധാവിക്ക്‌  നിർദേശം നൽകി. സർക്കാർ, അർധ സർക്കാർ, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓൺലൈനായി മാത്രം നടത്തണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top