20 April Saturday

ഏഴഴകിന്റെ ഫസ്റ്റ് വിസില്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022

യുവജനക്ഷേമ ബോർഡ്‌ സംഘടിപ്പിച്ച സംസ്ഥാന സെവൻസ് 
ഫുട്ബോൾ ടൂർണമെന്റ് എസ് സതീഷ് ഉദ്ഘാടനംചെയ്യുന്നു

വളാഞ്ചേരി 
ഫുട്ബോള്‍ ലോകകപ്പിനെ വരവേറ്റ് യുവത. യുവജനക്ഷേമ ബോർഡ്‌ സംഘടിപ്പിക്കുന്ന സംസ്ഥാന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം. വലിയകുന്ന് മുന്നാസ് പാർക്ക് സ്റ്റേഡിയത്തിൽ ടൂർണമെന്റ് യുവജനക്ഷേമ ബോർഡ്‌ വൈസ് ചെയർമാൻ എസ് സതീഷ് ഉദ്ഘാടനംചെയ്തു.  ബോർഡ്‌ അം​ഗം ശരീഫ് പാലോളി അധ്യക്ഷനായി. കേരള സന്തോഷ് ട്രോഫി താരം ഷിഗിൽ നമ്പ്രത്ത്, പഞ്ചായത്ത്‌ അം​ഗങ്ങളായ കെ ടി ഉമ്മുകുൽസു, കെ വി അബൂബക്കർ, ടി പി മെറീഷ്, ഷഫീദ ബേബി, യുവജനക്ഷേമ ബോർഡ്‌ മെമ്പർ സന്തോഷ് കാല എന്നിവർ സംസാരിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ടി എസ് ലൈജു സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ സി സുരേഷ് നന്ദിയും പറഞ്ഞു. 
14 ജില്ലകളിലെയും ചാമ്പ്യൻമാര്‍ ടൂർണമെന്റിൽ മാറ്റുരയ്ക്കും. ഒന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷവും രണ്ട്, മൂന്ന്  സ്ഥാനക്കാർക്ക് 50,000, 25,000 രൂപയും ലഭിക്കും. വനിതാ ടീമുകളുടെ  പ്രദർശന മത്സരവും കേരള പൊലീസ് വെറ്ററൻസ് ടീമും മലപ്പുറം വെറ്ററന്‍സ് ടീമും തമ്മിലുള്ള സൗഹൃദ മത്സരവും നടക്കും. ഞായര്‍ രാത്രി ഏഴിന്‌ സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top