മലപ്പുറം
ചില മാധ്യമങ്ങളുടെ സഹായത്തോടെ, കേരളത്തിലെ സഹകരണ മേഖലയെ സംശയത്തിന്റെ നിഴലിൽ നിർത്തി തകർക്കാനുള്ള കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന നീക്കത്തിൽ കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രതിഷേധിച്ചു. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
മലപ്പുറത്ത് സിഐടിയു ജില്ലാ ട്രഷറർ ഇ എൻ ജിതേന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഒ വിനോദ്, പി എൻ ഹാരിസ്, കെ വിനോദ്, എ വിശ്വനാഥൻ, പി ഷെഹർബാൻ എന്നിവർ സംസാരിച്ചു.
തിരൂരിൽ കെസിഇയു ജില്ലാ സെക്രട്ടറി കെ വി പ്രസാദ്, പി പി റാഷിദ് എന്നിവർ സംസാരിച്ചു.
ചമ്രവട്ടം ജങ്‌നിൽ കർഷക സംഘം പൊന്നാനി ഏരിയാ സെക്രട്ടറി വി രമേഷ് ഉദ്ഘാടനംചെയ്തു. ടി ഗിരിവാസൻ അധ്യക്ഷനായി. ശ്രീജേഷ് കല്ലാട്ടിൽ, എം ജി പ്രദീപ് കുമാർ, കെ ഷീംന, ലീന,
ശശി പാടത്തറയിൽ, സലാം തണ്ടലം എന്നിവർ സംസാരിച്ചു. കെ പ്രദോഷ് സ്വാഗതവും പി ടി സുരേഷ് നന്ദിയും പറഞ്ഞു.
കൊണ്ടോട്ടിയിൽ എൻആർഇജി ജില്ലാ എക്സിക്യുട്ടീവ് അംഗം പി കെ മോഹൻദാസ് ഉദ്ഘാടനംചെയ്തു. സരോജിനി വിളയിൽ അധ്യക്ഷയായി. കെസിഇയു ജില്ലാ വൈസ് പ്രസിഡന്റ് എൻ ഭാഗ്യനാഥ് സംസാരിച്ചു. സി നിധീഷ് സ്വാഗതവും പി നിഷാത്ത് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..