തിരൂർ
തിരൂർ തുഞ്ചൻപറമ്പിൽ നടന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കലോത്സവത്തിൽ മഞ്ചേരി ഏരിയ ഓവറോൾ കിരീടം നേടി. പെരിന്തൽമണ്ണ, മലപ്പുറം ഏരിയകൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വ്യക്തിഗത ഇനങ്ങളിൽ മഞ്ചേരി ഏരിയയിലെ കെ ആർ വിനോദ് കലാപ്രതിഭയും തിരൂർ ഏരിയയിലെ ഡോ. പി എസ്
സിന്ധുലത കലാതിലകവുമായി തെരഞ്ഞെടുക്കപ്പെട്ടു . ജില്ലയിലെ ഏഴ് ഏരിയാ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരെ പങ്കെടുപ്പിച്ചാണ് 28 സ്റ്റേജ് , സ്റ്റേജിതര ഇനങ്ങളിൽ മത്സരം സംഘടിപ്പിച്ചത്.
കലോത്സവം സന്തൂർ വാദകൻ ഹരി ആലങ്കോട് ഉദ്ഘാടനംചെയ്തു. കെജിഒഎ ജില്ലാ പ്രസിഡന്റ് എൻ മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. എഫ്എസ്ഇടിഒ തിരൂർ താലൂക്ക് സെക്രട്ടറി എം പി വൽസരാജ്, കെജിഒഎ ജില്ലാ സെക്രട്ടറി എം ശ്രീഹരി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പ്രകാശ് പുത്തൻമഠത്തിൽ, ജില്ലാ ട്രഷറർ പി മോഹൻദാസ്, ജോ. സെക്രട്ടറി എം വി വിനയൻ, സാംസ്കാരിക വേദി കൺവീനർ ഡോ. പി സീമ, കലോത്സവ കൺവീനർ ഇ ടി ദിനേശൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..