എടക്കര
വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. മൂത്തേടം നെല്ലിക്കുത്ത് താളിയിൽ നൗഫൽ–-ആദില ഷെരിൽ ദമ്പതികളുടെ മകൻ മുഹമ്മദ് നസ്‌വിനാണ് മരിച്ചത്.
തിങ്കൾ രാത്രി പത്തോടെയാണ് സംഭവം. വീടിനോടുചേർന്ന് ഒഴിഞ്ഞ പെയിന്റ് ബക്കറ്റിൽ വെള്ളം നിറച്ചുവച്ചിരുന്നു. കുട്ടിവെള്ളത്തിൽ വീണെങ്കിലും ബക്കറ്റ് മറിഞ്ഞില്ല. ഇതോടെ വെള്ളത്തിൽ മുങ്ങുകയായിരുന്നു. അൽപ്പം കഴിഞ്ഞാണ് വീട്ടുകാർ കാണുന്നത്. ഉടൻ എടക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം പെരുങ്കൊല്ലമ്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരി: നഷ്ഫാ ഫാത്തിമ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..