25 April Thursday

534 രോഗികൾ; 522 സമ്പർക്കം 500 കടന്നു‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

 

മലപ്പുറം
ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 500 കടന്നു. 534 പേർക്കാണ് ശനിയാഴ്‌ച കോവിഡ് 19 സ്ഥിരീകരിച്ചത്‌. ഏറ്റവുമുയർന്ന പ്രതിദിന നിരക്കാണിത്‌. അഞ്ച് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 522 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. ഇതിൽ 34 പേരുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. നാല് പേർ ഇതരസംസ്ഥാനങ്ങളിൽനിന്നും എട്ട് പേർ വിദേശത്തുനിന്നും എത്തി. 329 പേർ രോഗമുക്തരായി. ഇതുവരെ 11,367 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. 3447 പേർ ചികിത്സയിലുണ്ട്‌. 33,884 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 1,43,573 സാമ്പിൾ കോവിഡ്‌ പരിശോധന‌ക്കയച്ചു. 2743 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്.
സമ്പർക്കം കൂടുതൽ
ആലങ്കോട്- 39, പെരിന്തൽമണ്ണ -31, പൊന്നാനി -29, കുറുവ- 19, ചേലേമ്പ്ര -18,   വേങ്ങര, അരീക്കോട്, കൂട്ടിലങ്ങാടി -13, താനാളൂർ- 12, മാറാക്കര -11, തിരൂർ, മലപ്പുറം, പരപ്പനങ്ങാടി- 10.
ആരോഗ്യ പ്രവർത്തകർ
താനൂർ  2, നന്നമ്പ്ര, നിറമരുതൂർ, ചേർത്തല സ്വദേശികളായ ഓരോരുത്തർ.
ഉറവിടമറിയാതെ
തിരൂർ, കരുവാരക്കുണ്ട്- 3, ആലങ്കോട്, താനൂർ, കൊണ്ടോട്ടി, കുറുവ 2, ആനക്കയം, ചെറുകാവ്, എടവണ്ണ, കൽപ്പകഞ്ചേരി, കണ്ണമംഗലം, കൂട്ടിലങ്ങാടി, കുറ്റിപ്പുറം, മലപ്പുറം, മാറാക്കര, മുള്ളമ്പാറ, പാലക്കാട്, പെരിന്തൽമണ്ണ, പെരുവള്ളൂർ, പൊന്നാനി, തവനൂർ, തൃപ്രങ്ങോട്, വാളംകുളം, വളവന്നൂർ, വട്ടംകുളം, വെറ്റിലപ്പാറ എന്നിവിടങ്ങളിലെ ഓരോരുത്തർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top