19 April Friday

വായനപക്ഷാചരണത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022
മലപ്പുറം
വിദ്യാർഥികളിലും പൊതുജനങ്ങളിലും വായനശീലം പ്രോത്സാഹിപ്പിക്കാൻ വായനപക്ഷാചരണത്തിന് തുടക്കമായി. ജില്ലാ ലൈബ്രറി കൗൺസിൽ, പി എൻ പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം  വണ്ടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സാഹിത്യകാരൻ വി മുസഫർ അഹമ്മദ് നിർവഹിച്ചു.  
സി അബ്ദുൾ റഷീദ് അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ പി രമണൻ, പി എൻ പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി കെ ജാഫർ, അസി. ഇൻഫർമേഷൻ ഓഫീസർ കെ പ്രവീൺകുമാർ, വണ്ടൂർ എഇഒ അപ്പുണ്ണി, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ പി ഭാസ്‌കരൻ, വണ്ടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാനാധ്യാപകൻ പി അജിത്, പ്രിൻസിപ്പൽ എം അനിൽ എന്നിവർ സംസാരിച്ചു. സി ജയപ്രകാശ് സ്വാഗതവും  ഇ കെ ഷാനവാസ് നന്ദിയും പറഞ്ഞു.  
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സാക്ഷരതാ മിഷൻ, പി എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച വായനദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടക്കൽ സിഎച്ച് ഓഡിറ്റോറിയത്തിൽ എം പി അബ്ദുൾസമദ്‌ സമദാനി നിർവഹിച്ചു. 
കോട്ടക്കൽ നഗരസഭാ ചെയർപേഴ്‌സൺ ബുഷ്‌റ ഷബീർ അധ്യക്ഷയായി. സാക്ഷരതാമിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ സി അബ്ദുൽ റഷീദ്, കെ എം റഷീദ്,  കെ എസ് ഹസ്‌കർ, എസ് ബിന്ദു, എം മുഹമ്മദ് ബഷീർ, കെ മൊയ്തീൻകുട്ടി എന്നിവർ  സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി റഷീദ് ബാബു സ്വാഗതവും എം സുജ നന്ദിയും പറഞ്ഞു. മികച്ച പ്രേരക്‌മാരെ ആദരിച്ചു.  സാക്ഷരതാ മിഷൻ തുല്യതാ പഠന കേന്ദ്രങ്ങളിലും വായനദിനാചരണം നടത്തി.  പുസ്തക നിരൂപണ മത്സരവും സംഘടിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top