29 March Friday

ആരോഗ്യ
മേഖലയെക്കുറിച്ച്‌ 
സംവദിച്ച്‌ പാർലമെന്റ്‌

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022
പെരിന്തൽമണ്ണ
ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾ ചർച്ചചെയ്‌ത്‌ ആരോഗ്യ പാർലമെന്റ്‌.  എസ്‌എഫ്‌ഐ 34–-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യ മേഖലയിലെ വിദഗ്‌ധരും ജീവനക്കാരും വിദ്യാർഥികളും  പൊതുജനങ്ങളും ഒന്നിച്ചിരുന്ന് നടത്തിയ ചർച്ച വിജ്ഞാനപ്രദമായി. പരിപാടി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ഡോ. രാമചന്ദ്ര ഡോം ഉദ്ഘാടനംചെയ്തു. 
ഷിഫാ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഡോ. മുബാറക്ക് സാനി അധ്യക്ഷനായി. ഡോ. രാമചന്ദ്ര ഡോമിനുള്ള ഉപഹാരം‌ മുതിർന്ന സിപിഐ എം  നേതാവ്‌ പി പി വാസുദേവൻ സമ്മാനിച്ചു. മന്ത്രി വീണ ജോർജ് ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തി. ഡോ. പി എ ഫസൽ ഗഫൂർ, ഡോ. രാജ ഹരിപ്രസാദ്, ആർഷ അന്ന പത്രോസ്,  ഇ പി ഷിബു, ഡോ. പി എം മുരളി, ഡോ. വി യു സീതി  എന്നിവർ സംസാരിച്ചു. സെമിനാർ കമ്മിറ്റി ചെയർമാൻ വി ശശികുമാർ സ്വാഗതവും സി ടി നുസൈബ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായ വി രമേശൻ, ഇ രാജേഷ്, ഡോ. എ മുഹമ്മദ്, അഡ്വ. സി എച്ച് ആഷിക്, എം എം മുസ്തഫ, അഡ്വ. ടി പി രഹ്ന സബീന, ഇ അഫ്സൽ, സി ഉണ്ണി പാർവതി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top