24 April Wednesday
പൊലീസ്‌ പരിശോധന കർശനമാക്കി

മസ്റ്റാണ്‌ മാസ്‌ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മലപ്പുറം കുന്നുമ്മലിൽ പൊലീസ് നടത്തിയ പരിശോധന

 
മലപ്പുറം

കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിൽ പൊലീസ്‌ പരിശോധന കർശനമാക്കി. തിങ്കളാഴ്ച രാവിലെ മലപ്പുറത്ത്‌ നടത്തിയ പരിശോധനയിൽ മാത്രം 39 പേരിൽനിന്ന്‌ പിഴ ഈടാക്കി. വാഹനങ്ങളിലും പൊതുസ്ഥലത്തും ശരിയായ രീതിയിൽ മാസ്‌ക്‌ ധരിക്കാതെ യാത്രചെയ്തവരെയാണ്‌ പിഴയടപ്പിച്ചത്‌. ബസുകളിലും പൊലീസ്‌ പരിശോധന നടത്തി യാത്രക്കാർ
ക്ക്‌ വേണ്ട നിർദേശങ്ങൾ നൽകി. 

 

മാസ്‌കില്ലാതെയെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾക്ക് പൊലീസ് പുതിയ മാസ്‌ക്‌ നൽകി. രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ ജില്ലാ ഭരണസംവിധാനം പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പരിശോധന. പൊലീസിന്റെ നേതൃത്വത്തിൽ നഗരത്തിൽ മൈക്ക് അനൗൺസ്‌മെന്റും നടത്തി. വരുംദിവസങ്ങളിലും പൊലീസ്‌ പരിശോധന തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top