25 April Thursday
എൻജിഒ യൂണിയൻ സമ്മേളനം സമാപിച്ചു

കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള നീക്കം ചെറുത്തുതോൽപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

എൻജിഒ യൂണിയൻ ജില്ലാ സമ്മേളന -സുഹൃദ് സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്യുന്നു

 
പരപ്പനങ്ങാടി 
നവ ഉദാരവൽക്കരണ നയങ്ങളുടെ മറപറ്റി കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പരപ്പനങ്ങാടി ഡെൽറ്റാ ഓഡിറ്റോറിയത്തിൽ രണ്ടുദിവസമായി നടന്ന സമ്മേളനത്തിൽ 18 പ്രമേയങ്ങൾ അംഗീകരിച്ചു. 
സംഘടനാ റിപ്പോർട്ടിൽ നടന്ന ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി പി പി സന്തോഷ്‌ മറുപടി പറഞ്ഞു. 
 സുഹൃദ് സമ്മേളനം സിഐടിയു  ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി രത്നാകരൻ, കെജിഒഎ  ജില്ലാ പ്രസിഡന്റ് എൻ മുഹമ്മദ് അഷ്റഫ്, കെഎസ്എസ്‌പിയു ജില്ലാ ജോ. സെക്രട്ടറി മത്തായി യോഹന്നാൻ, ബിഇഎഫ്ഐ ജില്ലാ സെക്രട്ടറി കെ രാമപ്രസാദ്, കെഎസ്ഇബിഡബ്ല്യുഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി രമേഷ്, കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറി കെ സന്തോഷ്, കെഎംസിഎസ്‌യു ജില്ലാ പ്രസിഡന്റ് ഇ പ്രദീപൻ, കലിക്കറ്റ് സർവകലാശാലാ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി ടി ശബീഷ്, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി എം വിനോദ്കുമാർ, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി മനേഷ് എൻ കൃഷ്ണ, ബിഎസ്എൻഎൽഇയു ജില്ലാ സെക്രട്ടറി വി പി അബ്ദുള്ള, എൽഐസിഇയു ജില്ലാ കണ്‍വീനർ ഇ ഷിനു എന്നിവർ സംസാരിച്ചു. 
സരിത തറമ്മൽപറമ്പ് വനിതാ സബ് കമ്മിറ്റി കൺവീനർ
എൻജിഒ യൂണിയന്‍ ജില്ലാ സമ്മേളനം 28 അംഗ വനിതാ സബ്കമ്മിറ്റിയെ തെരഞ്ഞെടുത്തു. സരിത തറമ്മൽപറമ്പാണ്‌ കൺവീനർ. ജി സ്മിത, ജിഷ പുന്നക്കുഴി എന്നിവർ ജോയിന്റ് കൺവീനർമാരാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top