24 April Wednesday
പതാകയുയർന്നു

വ്യാപാരി വ്യവസായി സമിതി 
ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

സ്വന്തം ലേഖകൻUpdated: Monday Mar 20, 2023

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ വി പി സോമസുന്ദരൻ പതാകയുയർത്തുന്നു

 
 
പരപ്പനങ്ങാടി 
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന് പരപ്പനങ്ങാടിയിൽ പതാകയുയർന്നു. മലപ്പുറത്തുനിന്ന് വി കെ അശോകന്റെ നേതൃത്വത്തിൽ പതാക ജാഥയും അരിയല്ലൂരിൽനിന്ന് കാസീം വാടിയുടെ നേതൃത്വത്തിൽ കൊടിമര ജാഥയും ഞായര്‍ വൈകിട്ടോടെ പൊതുസമ്മേളന നഗരിയിലെത്തി. സ്വാഗതസംഘം ചെയർമാൻ വി പി സോമസുന്ദരൻ പതാകയുയർത്തി. എ പുഷ്‌പാംഗദന്റെ ഭാര്യ വിലാസിനിയിൽ നിന്നും സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ പതാക ഏറ്റുവാങ്ങി. 
തുടർന്ന്‌ ജാഥ ക്യാപ്‌റ്റൻ വി കെ അശോകന് കൈമാറി. കെ പി എ ഷരീഫ് അധ്യക്ഷനായി. അൻവർ കൊന്നോല സ്വാഗതം പറഞ്ഞു. കൊടിമര ജാഥ എൻ വി ബാബുരാജിന്റെ വീട്ടിൽനിന്ന് ജാഥാ ക്യാപ്റ്റൻ കാസീം വാടിക്ക് അരിയല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ നരേന്ദ്രദേവും കൈമാറി. അഷറഫ് ഷിഫ അധ്യക്ഷനായി. ഇരു ജാഥകളും പരപ്പനങ്ങാടിയിൽ സംഗമിച്ചാണ് പൊതുസമ്മേളന നഗരിയിലെത്തിയത്. തിങ്കള്‍ രാവിലെ 10.30ന്  എ പുഷ്പാംഗദൻ നഗറിൽ (ജാസ് ഓഡിറ്റോറിയം, പരപ്പനങ്ങാടി) സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. സംസ്ഥാന ട്രഷറർ എസ് ദിനേശ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം ലെനിൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ സീനത്ത് ഇസ്മായിൽ, വി കെ തുളസീനാഥ്, വി ഗോപിനാഥ്, സംസ്ഥാന എക്സിക്യൂട്ടീവംഗം റോഷൻ ജേക്കബ് എന്നിവർ പങ്കെടുക്കും. ചൊവ്വ വൈകിട്ട് നാലിന് നടക്കുന്ന  പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. വി പി സക്കറിയ, നിയാസ് പുളിക്കലകത്ത് എന്നിവർ സംസാരിക്കും. 
പൊതുസമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന പ്രകടനം പുത്തരിക്കലിൽനിന്ന് ആരംഭിച്ച് റെയിൽവേ സ്റ്റേഷനുസമീപം പൊതുസമ്മേളന നഗരിയിൽ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top