19 April Friday

കണ്ടോളീ, പെണ്ണുങ്ങളുടെ വട്ടപ്പാട്ട്

സി ശ്രീകാന്ത്Updated: Thursday Jan 20, 2022

കൂട്ടിലങ്ങാടി ​ഗസൽ മാപ്പിള കലാപഠന കേന്ദ്രത്തിലെ 
ഇശൽ തേൻകണം വനിതാ വട്ടപ്പാട്ടുസംഘം

 
മലപ്പുറം
മണവാട്ടിയുടെയും പുതുമാരന്റെയും ചങ്ങാതിമാരായി കല്യാണ വീടുകളെ ആഘോഷ മുകരിതമാകാകാൻ വട്ടപ്പാട്ടിൽ പുതുമയൊരുക്കി കൂട്ടിലങ്ങാടിയിലെ പെൺ വട്ടപ്പാട്ട് സംഘം. ഇശലുകളുടെ ഭം​ഗി ഒട്ടുംചോരാതെ ആസ്വാദകർക്ക് കൈകൊട്ടിപ്പാട്ടിന്റെ പുതു അനുഭവം നൽകാൻ കൂട്ടിലങ്ങാടി ​ഗസൽ മാപ്പിള കലാപഠന കേന്ദ്രത്തിലെ പെൺവട്ടപ്പാട്ട് സംഘം വെള്ളിയാഴ്ച അരങ്ങേറ്റം കുറിക്കും. കല്യാണ വീടുകളിലെ റാന്തൽവെളിച്ചത്തിൽ ഏകീകൃത വസ്ത്രമണിഞ്ഞ് പുരുഷന്മാർ അവതരിപ്പിക്കുന്ന വട്ടപ്പാട്ട്‌ പഴമ ചോരാതെ സ്‌ത്രീകളിലൂടെ ജനങ്ങളിലെത്തിക്കുകയാണ് പഠന കേന്ദ്രം.  
പഠന കേന്ദ്രത്തിലെ വീട്ടമ്മരായ പത്തുപേരടങ്ങുന്ന ഇശൽ തേൻകണം വനിതാ വട്ടപ്പാട്ടുസംഘമാണ് വട്ടപ്പാട്ടിനെ പരിഷ്ക്കരിച്ച് അരങ്ങിലെത്തിക്കുന്നത്. മലപ്പുറത്തുകാരായ ഷാമില, പി ​ഗിരിജ, ശോഭ, ബിന്ദു, സക്കീന (കരിഞ്ചാപ്പാടി), അൻസില (മക്കരപ്പറമ്പ്), ചന്ദ്രിക (ചട്ടിപ്പറമ്പ്), മുബഷീറ (വടക്കാങ്ങര), സഹല (പരപ്പനങ്ങാടി), സുശീല (വണ്ടൂർ) എന്നിവരടങ്ങുന്നതാണ് സംഘം. പഠന കേന്ദ്രം അധ്യാപകനും ഹാർമോണിസ്റ്റുമായ കിഴിശേരി കുഞ്ഞാലൻ ഹാജിയുടെ നേതൃത്വത്തിലാണ് സംഘം അരങ്ങിലെത്തുന്നത്. രാവിലെ 10ന് കോട്ടപ്പടി കെഎസ്ഇബി ഓഫീസിനുസമീപത്തെ സർ​ഗം കലാവേദി അങ്കണത്തിലാണ്‌ സംഘത്തിന്റെ അരങ്ങേറ്റം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top