20 April Saturday

മെഡിക്കല്‍ ആൻഡ്‌ സെയില്‍സ് റെപ്രസന്റേറ്റീവ്മാർ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
മലപ്പുറം
മെഡിക്കൽ ആൻഡ്‌ സെയിൽസ് റെപ്രസന്റേറ്റീവ്മാരുടെ തൊഴിലിനും അവകാശങ്ങൾക്കും നേരെ നടക്കുന്ന കടന്നാക്രമണങ്ങൾക്കെതിരെ കെഎം എസ്ആർഎ (സിഐടിയു) നേതൃത്വത്തിൽ മെഡിക്കൽ ആൻഡ്‌  സെയിൽസ് റെപ്രസന്റേറ്റീവ്മാർ ദേശീയ പണിമുടക്ക് നടത്തി. കേന്ദ്ര സർക്കാരിന്റെ നാല് ലേബർ കോഡുകളും പിൻവലിക്കുക, സെയിൽസ് പ്രൊമോഷൻ ജീവനക്കാർക്ക് നിയമപരമായ വർക്കിങ് റൂൾസിന് രൂപംനൽകുക, മിനിമം വേതനം 26,000 രൂപയായി നിശ്ചയിക്കുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക, മരുന്നുകൾക്ക് വില വെട്ടിക്കുറയ്ക്കുക, ഔഷധങ്ങളും ജീവൻരക്ഷാ മരുന്നുകളും  ജിഎസ്ടിയിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്. കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത്  കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങളുടെ മുന്നിലേക്കുള്ള മാർച്ചും ധർണാസമരവും മാറ്റിവച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top