19 April Friday

ബംബറടിച്ച്‌ ‘ഭാഗ്യ’ക്കച്ചവടക്കാർ

സ്വന്തം ലേഖകൻUpdated: Wednesday Jan 20, 2021

 

 

മലപ്പുറം

സംസ്ഥാന ബജറ്റിൽ ബംബറടിച്ചതിന്റെ ആഹ്ലാദത്തിലാണ്‌ ലോട്ടറി വിൽപ്പനക്കാർ. ഏജന്റുമാർ മുതൽ വിൽപ്പനക്കാർക്കുവരെ വലിയ സഹായ വാഗ്‌ദാനമാണ്‌ ബജറ്റിലുള്ളത്‌. ബജറ്റിൽ ഏറ്റവും കൂടുതൽ പരിഗണന ലഭിച്ചതും ഭാഗ്യക്കുറി വിൽപ്പനക്കാർക്കാണ്‌‌. ടിക്കറ്റിന്റെ കമീഷൻ വർധിപ്പിച്ചതിനുപുറമെ ലോട്ടറിത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ വിവിധ ആനുകൂല്യങ്ങൾ അഞ്ചിരട്ടി വരെ വർധിപ്പിച്ചു. ഏജന്റുമാർക്ക്‌ 
താങ്ങ്‌ (1) ഏജന്റ്‌ പ്രൈസ്‌ വർധിപ്പിച്ചു. (2) ഏജന്റ്‌ മരിച്ചാൽ നോമിനികൾക്ക്‌ ടിക്കറ്റ്‌ സംരക്ഷിച്ചുനൽകും. ഇതിനായി ചട്ടം ഭേദഗതി ചെയ്യും. (3) ബാങ്ക്‌ ഗ്യാരണ്ടിയിൽ ഏജന്റുമാർക്ക്‌ ബംബർ ടിക്കറ്റ്‌ നൽകും. (4) ജിഎസ്‌ടി ഓൺലൈനായി നൽകാൻ സംവിധാനമൊരുക്കും ക്ഷേമനിധി 
ആനുകൂല്യങ്ങളിൽ 
വൻ വർധന (1)  ക്ഷേമനിധി അംഗങ്ങളായവർക്ക്‌ ഭവന നിർമാണ സഹായം നൽകാൻ ലൈഫ് ബംബർ ലോട്ടറി ഉടൻ. (2) വിവാഹധനസഹായം 5000ൽനിന്നും 25,000. (3)പ്രസവാനുകൂല്യം 5000ൽനിന്നും 10,000. (4) പ്രത്യേക ചികിത്സാ സഹായം 20,000ൽനിന്നും 50,000. (5) ചികിത്സാ ധനസഹായം 3000ൽനിന്നും 5000.  (6) അംഗങ്ങളുടെ മക്കൾക്ക്‌ 1500–-7000 രൂപയുടെ പ്രതിവർഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top