29 March Friday

മഴയെടുത്തത്‌‌ 200 ഏക്കറിലധികം മുണ്ടകന്‍ കൃഷി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

കാഞ്ഞിയൂര്‍ പാടത്തെ മുണ്ടകന്‍ കൃഷി വെള്ളത്തില്‍ മുങ്ങിയപ്പോള്‍

 

സ്വന്തം ലേഖകൻ

എടപ്പാള്‍

കനത്ത മഴയിൽ പൊന്നാനി കോള്‍ മേഖലയില്‍ 200 ഏക്കറോളം  നെല്‍കൃഷി വെള്ളം കയറി നശിച്ചു.  കാഞ്ഞിയൂര്‍, ചിയ്യാനൂര്‍, ഒതളൂര്‍, മാണൂര്‍ കായല്‍ എന്നിവിടങ്ങളിലെ നെല്‍കൃഷിയാണ് വെള്ളത്തിനടിയിലായത്. 10 മുതല്‍ 20 ദിവസംവരെ മൂപ്പെത്തിയ ഞാറാണ് നശിച്ചത്. പത്തേക്കറിലെ ഞാറ്റടിയും വെള്ളത്തില്‍ മുങ്ങി. മുണ്ടകന്‍ കൃഷിക്കായി പാകപ്പെടുത്തിയ 160 ഏക്കറിലും വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്.  വായ്‌പയെടുത്തും ആഭരണങ്ങള്‍ പണയപ്പെടുത്തിയുമാണ് മിക്കവരും ഇത്തവണ മുണ്ടകന്‍ കൃഷിയിറക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top