20 April Saturday

ചാലിയാറില്‍ 10 കോണ്‍​ഗ്രസ് കുടുംബങ്ങള്‍ സിപിഐ എമ്മിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

 ചാലിയാർ > പഞ്ചായത്തിൽ കോൺ​ഗ്രസിലെ വിഭാഗീയതയെ തുടർന്ന് 10 കുടുംബങ്ങൾ പാർടി വിട്ട് സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചു. ഒന്നാം വാർഡായ വാളന്തോടിലെ കോൺ​ഗ്രസ് പ്രവർത്തകരാണ്‌ സംഘടന വിട്ടത്‌.

മഹിളാ കോൺ​ഗ്രസ് നേതാവ് നീണ്ടുകുന്നേൽ തങ്കമ്മ ജോസിന്റെ നേതൃത്വത്തിൽ കുന്നാങ്കിൽ ജിതിൻ സാജി, കുന്നത്ത് ജിബിൻ സാബു, ചിറ്റക്കട്ട ലിജോ ജോസ്, കുരുവികുന്നേൽ സുധീഷ്, പാൽച്ചുഴി രാഹുൽ രാജൻ, കുരുവികുന്നേൽ നിഖിൽ രാജൻ, തരപ്പേൽ ജോബി, തലക്കുളം ഷാജു, കുന്നത്ത് സാബു, നീണ്ടുകുന്നേൽ അനൂപ് ജോൺ എന്നിവർ കുടുംബത്തോടെ കോൺ​ഗ്രസ് വിട്ടത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി കൂടുതൽ പേർ കോൺ​ഗ്രസ് വിടാനൊരുങ്ങുകയാണെന്ന് ഇവർ  പറഞ്ഞു.

ഇവർക്ക് സിപിഐ എം വാളന്തോടിൽ സ്വീകരണം നൽകി. ഏരിയാ കമ്മിറ്റിയം​ഗം പി ടി ഉമ്മർ ഉദ്ഘാടനംചെയ്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top