04 December Monday

കേളി കലാ സാംസ്കാരിക 
കുടുംബ​സം​ഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

അകമ്പാടത്ത് നടന്ന കേളി കുടുംബസം​ഗമം മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനംചെയ്യുന്നു

നിലമ്പൂർ
റിയാദിലെ കേളി കലാ സാംസ്കാരിക വേദി മുൻ അം​ഗങ്ങളുടെ പ്രഥമ സംസ്ഥാനതല കുടുംബസം​ഗമം അകമ്പാടത്ത്  മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്തു. കേരളത്തിലെ പ്രവാസികൾ‌ നാടിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണെന്ന് മന്ത്രി പറഞ്ഞു. 
സംഘാടക സമിതി ചെയർമാൻ ​ഗോപിനാഥൻ വേങ്ങര അധ്യക്ഷനായി. പി വി അൻവർ എംഎൽഎ മുഖ്യാതിഥിയായി. നാടക ചലച്ചിത്ര നടി നിലമ്പൂർ ആയിഷ, സിപിഐ എം ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ, വണ്ടൂർ ഏരിയാ സെക്രട്ടറി ബി മുഹമ്മദ് റസാഖ്, നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, ബ്ലോക്ക് പഞ്ചായത്ത് അം​ഗം സി സഹിൽ, കെ പി എം സാദിഖ്, റഷീദ് മേലേതിൽ, കെ മോഹനൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top