27 April Saturday

25,000 പേരെ അംഗങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

ശില്പശാല ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സജി ഉദ്ഘാടനം ചെയ്യുന്നു

 

മലപ്പുറം
ജില്ലയിൽ ഷോപ്‌സ്‌ ആൻഡ് എസ്റ്റാബ്ലിഷ് തൊഴിൽരംഗത്ത് ജോലിചെയ്യുന്ന 25,000 പേരെ അംഗങ്ങളാക്കാൻ ജില്ലാ ഷോപ്സ് ആൻഡ്‌ കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ ശിൽപ്പശാല തീരുമാനിച്ചു. 
     മലപ്പുറം ഇ കെ ഇമ്പിച്ചിബാവ മന്ദിരത്തിൽ നടന്ന പരിപാടി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സജി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ടി കബീർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം പി സലീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഏഴുകോൺ  സന്തോഷ് സംസാരിച്ചു.  ജില്ലാ ട്രഷറർ ഇ എൻ ജിതേന്ദ്രൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എസ് ഗിരീഷ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top