02 July Wednesday

എംഡിഎംഎയുമായി 
യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

അജ്മൽ

 തിരൂർ

എംഡിഎംഎയുമായി യുവാവിനെ അറസ്റ്റുചെയ്‌തു. ബിപി അങ്ങാടി സ്വദേശി ഉള്ളാട്ടിൽ അജ്മലി (24)നെയാണ്   തിരൂർ പൊലീസ് പിടികൂടിയത്.  
    ബിപി അങ്ങാടി കോലൂപാലത്തിന് സമീപം മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടിരിക്കെയാണ്‌ ഇയാൾ പിടിയിലായത്. 
     നിരവധി അടിപിടി കേസുകളിലും കൊലപാതകശ്രമ കേസുകളിലും ഉൾപ്പെട്ട വ്യക്തിയാണിയാൾ. രണ്ട് ഗ്രാം എംഡിഎംഎയും കഞ്ചാവ് പൊതികളും ഇയാളിൽനിന്ന് കണ്ടെടുത്തു. തിരൂർ ഇൻസ്‌പെക്ടർ എം ജെ ജിജോയുടെ നേതൃത്വത്തിൽ എസ്ഐ വി ജിഷിലും  സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ  മജിസ്ട്രേട്ട്‌ മുമ്പാകെ ഹാജരാക്കി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top