26 April Friday

ഇ പത്മനാഭനെ 
അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

‘ഫെഡറലിസവും സംസ്ഥാന ഭരണ നിർവഹണവും’ വിഷയത്തിൽ പി കെ ഖലീമുദ്ദീൻ സംസാരിക്കുന്നു

മലപ്പുറം
എൻജിഒ യൂണിയൻ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ഇ പത്മനാഭന്റെ 32–-ാം ചരമവാർഷിക ഭാഗമായി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.  സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സുശീല അനുസ്മരണ പ്രഭാഷണം നടത്തി. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി കെ ഖലീമുദ്ദീൻ ‘ഫെഡറലിസവും സംസ്ഥാന ഭരണ നിർവഹണവും’  വിഷയത്തിൽ  പ്രഭാഷണം നടത്തി. യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ വിജയകുമാർ, ജില്ലാ പ്രസിഡന്റ് വി കെ രാജേഷ്, പി വേണുഗോപാൽ എന്നിവർ സംസാരിച്ചു. 
പൊന്നാനിയിൽ കെ പി അരുൺ ലാൽ, തിരൂരിൽ പി വിജയൻ,  തിരൂരങ്ങാടിയിൽ കെ അബ്ദുൾ അനീഷ്,  കൊണ്ടോട്ടിയിൽ സന്തോഷ്‌ കുമാർ തേറയിൽ,  മലപ്പുറത്ത് പി വിശ്വനാഥൻ,  മഞ്ചേരിയിൽ കെ ജിതേഷ്‌ കുമാർ,  പെരിന്തൽമണ്ണയിൽ  സി ടി വിനോദ്,   നിലമ്പൂരിൽ കെ അനീഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top