29 March Friday

1596 പേർക്ക്‌ 
കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

  മലപ്പുറം

ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിതരാകുന്നവരുടെ എണ്ണത്തിൽ കുറവില്ല. ശനിയാഴ്ച  1596 പേർക്കാണ് വൈറസ് ബാധ. 1528 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം. 14.42 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 32 പേരുടെ ഉറവിടമറിയില്ല. 2689 പേർ രോഗമുക്തരായി. ഇതുവരെ 5,13,208 പേർ രോഗമുക്തരായി. 56,466 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 20,479 പേർ വിവിധ ചികിത്സാകേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.  വാക്‌സിനേഷൻ 
32 ലക്ഷം  മലപ്പുറം ജില്ലയിൽ ഇതുവരെ 32,06,732 ഡോസ് കോവിഡ് വാക്‌സിൻ വിതരണംചെയ്തു. ഇതിൽ 24,20,987 പേർക്ക് ആദ്യ ഡോസും 7,85,745 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ്‌ നൽകിയത്. 18 വയസിനുതാഴെ പ്രായമുള്ളവർക്കാണ് നിലവിൽ പ്രതിരോധ വാക്‌സിൻ നൽകുന്നത്.

17 വാർഡുകളിൽ 
നിയന്ത്രണം

മലപ്പുറം ജില്ലയിൽ 17 വാർഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്‌ച പുലർച്ചെ ഇത്‌ നിലവിൽ വന്നു.  വാർഡുകളുടെ നമ്പർ: പരപ്പനങ്ങാടി നഗരസഭ: ആനപ്പാടി (5). ആനക്കയം  പഞ്ചായത്ത്: തെക്കുമ്പാട് (12), ആനക്കയം (14). ചാലിയാർ:  ഇടിവണ്ണ (2), പെരുമ്പത്തൂർ (5), ആനപ്പാറ (12). ചേലേമ്പ്ര: പടിഞ്ഞാറ്റിൻപൈ (5). ഇരിമ്പിളിയം: വെണ്ടല്ലൂർ നോർത്ത് (15). കാലടി: ചാലപ്പുറം (6). കീഴുപറമ്പ്: അൻവർ നഗർ (10). മൂർക്കനാട്: വേങ്ങാട് കീഴ്‌മുറി (14), വേങ്ങാട് പള്ളിപ്പടി (16). പോരൂർ: പുളിയക്കോട് (5), താളിയംകുണ്ട് (11). താഴെക്കോട്: മാടമ്പാറ (12), കരിങ്കല്ലത്താണി (15), താഴെക്കോട് (17).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top