20 April Saturday

എസ്‌എഫ്‌ഐ രാപകൽ സമരം നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

തേഞ്ഞിപ്പലം

കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദ്യാർഥിവിരുദ്ധ നടപടികൾക്കെതിരെ എസ്‌എഫ്‌ഐ തിങ്കള്‍ മുതൽ യൂണിവേഴ്‌സിറ്റിയിൽ അനിശ്ചിതകാല രാപകൽ  സമരം നടത്തും.   പരീക്ഷാഭവന്റെ  പ്രവർത്തനം സുതാര്യമാക്കാൻ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ഉടൻ നടപ്പിലാക്കുക, കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ് തുടങ്ങിയവ സമയബന്ധിതമായി വിതരണംചെയ്യുക, പുനർമുല്യ നിർണയ ഫലം നൽകുന്നതിനുള്ള അനാസ്ഥ അവസാനിപ്പിക്കുക, അപേക്ഷ നൽകി 45 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുക, കോവിഡ് കാലത്ത് നടന്ന നാല്, അഞ്ച്, ആറ് സെമസ്റ്റർ ഡിഗ്രി പരീക്ഷകളുടെയും  പിജി പരീക്ഷകളുടെയും പുനർമുല്യ നിർണയ ഫലം   പത്തുദിവസത്തിനകം പ്രസിദ്ധീകരിക്കുക, ഇക്വലൻസി, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി വിതരണംചെയ്യുക, ഫിസിക്കൽ എഡ്യുക്കേഷൻ കോഴ്സിൽ മെറിറ്റ് അട്ടിമറിച്ച് പ്രവേശനം നൽകിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ  നിയമനടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top