29 March Friday

സമ്പർക്കത്തിലൂടെ 258 നേരിയ ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

 മലപ്പുറം

ജില്ലയിൽ 297 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്- 19 സ്ഥിരീകരിച്ചു. 258 പേർക്ക് സമ്പർക്കത്തിലൂടെയും 25 പേർക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. ഒമ്പത് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും രണ്ട് പേർ വിദേശത്തുനിന്നെത്തിയവരുമാണ്. 266 പേർ രോഗമുക്തരായി. ഇതുവരെ 11,041 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം വീടുകളിലേക്ക് മടങ്ങിയത്.
32,954 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 3248 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 500 പേരും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 2007 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമാണ്‌ നിരീക്ഷണത്തിൽ. ഇതുവരെ 1,41,807 സാമ്പിളുകൾ ജില്ലയിൽനിന്ന് പരിശോധനക്കയച്ചു. 2601 സാമ്പിളുകളുടെ ഫലങ്ങൾ ലഭിക്കാനുണ്ട്.
കൂടുതൽ സമ്പർക്ക രോഗികളുള്ള സ്ഥലങ്ങൾ
പരപ്പനങ്ങാടി-–- 37, മൂന്നിയൂർ-–- 15, കോട്ടക്കൽ-, തിരൂരങ്ങാടി, പൊന്നാനി–- 12, പെരിന്തൽമണ്ണ–- -10, വളാഞ്ചേരി-–- ഒമ്പത്‌, എടപ്പാൾ, ഒതുക്കുങ്ങൽ-–- എട്ട്‌, വാഴയൂർ–- ഏഴ്‌, സ്ഥലം ലഭ്യമല്ലാത്തത്–- ഏഴ്‌. 
ആരോഗ്യ പ്രവർത്തകർ
തിരുവാലി, അമരമ്പലം, മലപ്പുറം, അങ്ങാടിപ്പുറം, നെടുവ-, മഞ്ചേരി, തിരൂരങ്ങാടി, വാഴയൂർ-, പറപ്പൂർ- സ്വദേശികളായ ആരോഗ്യ പ്രവർത്തകർ. 
ഉറവിടം ലഭ്യമല്ലാത്തവർ
ആലിപ്പറമ്പ്-, എടവണ്ണ, കുറ്റിപ്പുറം-, പെരുവള്ളൂർ-, പൊന്നാനി–- രണ്ട്‌. കാടാമ്പുഴ, കൽപ്പകഞ്ചേരി-, കരേക്കാട്-, കീഴുപറമ്പ്-, കൂട്ടിലങ്ങാടി-, മംഗലം, നന്നമ്പ്ര-, നിലമ്പൂർ, പനങ്ങാട്ടൂർ-, പൊന്മള-, പുന്നപ്പാല-, താനൂർ-, തെന്നല, തൃപ്രങ്ങോട്-, വാഴയൂർ- സ്വദേശികളായ ഓരോരുത്തർ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top