19 April Friday

ദൂരദർശൻ ഓഫീസിലേക്ക് 
എസ്‌എഫ്‌ഐ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022

അഗ്നിപഥ് പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്‌എഫ്‌ഐ നേതൃത്വത്തിൽ മലപ്പുറം ദൂരദർശൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്

 മലപ്പുറം 

ഇന്ത്യൻ സായുധസേനയിൽ കരാർ നിയമനം നടപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ  ‘അഗ്നിപഥ്’ പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് മലപ്പുറം ദൂരദർശൻ ഓഫീസിലേക്ക് എസ്‌എഫ്‌ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എൻ ആദിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം സജാദ് സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം എ ജ്യോതിക നന്ദിയും പറഞ്ഞു.
ജില്ലയിലെ 16 ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും  പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം സജാദ് മങ്കടയിലും ജില്ലാ പ്രസിഡന്റ് എൻ ആദിൽ തിരൂരിലും സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ഹരിമോൻ കോട്ടക്കലിലും പി അക്ഷര അരീക്കോടും ടി സ്നേഹ വളാഞ്ചേരിയിലും ഉദ്ഘാടനംചെയ്തു. 
ജില്ലാ ജോ. സെക്രട്ടറിമാരായ കെ ഷിഹാബ് വണ്ടൂരിലും വി പി അഭിജിത്ത് പൊന്നാനിയിലും ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി ഷിനി എടപ്പാളിലും എം സുജിൻ പെരിന്തൽമണ്ണയിലും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ പി ശരത് മഞ്ചേരിയിലും എം പി ശ്യാംജിത്ത് തിരൂരങ്ങാടിയിലും എം പി ആഷിഖ് കൊണ്ടോട്ടിയിലും നിഖിൽ ഗോവിന്ദ് താനൂരിലും എച്ച് ഹസന മഞ്ചേരിയിലും ഏരിയാ സെക്രട്ടറി ഷഹാമിൽ നിലമ്പൂരിലും മുൻ ജില്ലാ ജോ. സെക്രട്ടറി യു ഗിരീഷ് എടക്കരയിലും  ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top