25 April Thursday

സര്‍ക്കാര്‍ വിശ്രമ മന്ദിരങ്ങൾക്ക്‌ നല്ലകാലം

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022
മലപ്പുറം
ഭൗതിക സാഹചര്യവും സേവനവും മികച്ചതാക്കി ഓൺലൈൻ ബുക്കിങ്‌ നടപ്പാക്കിയതോടെ സർക്കാർ വിശ്രമ മന്ദിരങ്ങളിൽ താമസിക്കാൻ ആളേറി. അതുവഴി വരുമാനവും വർധിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്കുപുറമെ പൊതുജനങ്ങൾക്കും സർക്കാർ വിശ്രമ മന്ദിരങ്ങളിൽ സേവനം ലഭ്യമാക്കിയതും ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചതുമാണ് നേട്ടമായത്. പൊതുമരാമത്ത് വകുപ്പിനുകീഴിലെ വിശ്രമ മന്ദിരങ്ങളിൽ 2021 നവംബർമുതലാണ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചത്. 
മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരം ഓൺലൈൻ ബുക്കിങ് തുടങ്ങിയതിനുശേഷം ജില്ലയിൽ 3122 സന്ദർശകരാണ് സർക്കാർ വിശ്രമ മന്ദിരങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയത്. സ്വകാര്യ മേഖലയേക്കാൾ കുറഞ്ഞ നിരക്കും സുരക്ഷിതത്വവും വിശ്രമ മന്ദിരങ്ങളിലേക്ക് കൂടുതൽ പേരെ എത്തിക്കാൻ സഹായകരമായി. 
ജില്ലയിൽ 18 വിശ്രമ മന്ദിരങ്ങളിൽ തിരൂരിലെ വിശ്രമ മന്ദിരത്തിലാണ്  ഓൺലൈൻ ബുക്കിങ്ങിലൂടെ  കൂടുതൽ സന്ദർശകരെത്തിയത്. 670 പേരാണ് മുൻകൂട്ടി ബുക്ക് ചെയ്ത് ഇവിടെ മുറിയെടുത്ത് താമസിച്ചത്. സന്ദർശകരുടെ എണ്ണത്തിൽ രണ്ടാമത് മഞ്ചേരി വിശ്രമ മന്ദിരവും മൂന്നാമത് നിലമ്പൂർ വിശ്രമ മന്ദിരവുമാണ്. മഞ്ചേരിയിൽ 559 പേരും നിലമ്പൂരിൽ 391 പേരും ഇക്കാലയളവിൽ സേവനം ഉപയോഗപ്പെടുത്തി. 750 രൂപമുതൽ 2000 രൂപവരെയുള്ള താമസമുറികൾ ജില്ലയിലെ വിശ്രമ മന്ദിരങ്ങളിൽ  ലഭ്യമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top