25 April Thursday

ഹൃദയപൂര്‍വം 
വിശപ്പകറ്റി ഒരുവര്‍ഷം

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

പൊതിച്ചോര്‍ വിതരണം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനംചെയ്യുന്നു

മഞ്ചേരി
വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഡിവൈഎഫ്‌ഐ നടപ്പാക്കിയ ‍ഹൃദയപൂർവം പൊതിച്ചോർ വിതരണം ഒരുവർഷം പൂർത്തിയാക്കി. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് സ്‌നേഹപ്പൊതി നൽകുന്നത്. ഇതുവരെ 2,52,069 പേർക്ക് പൊതിച്ചോർ നൽകി. ദിവസവും ആയിരക്കണക്കിന് പൊതിച്ചോറാണ് വിതരണംചെയ്യുന്നത്. ഓരോ മേഖലാ കമ്മിറ്റിക്കാണ് ഓരോ ദിവസത്തെയും ചുമതല. മേഖലയിലെ വീടുകളിൽനിന്ന് ചോറും കറിയും ഉപ്പേരിയും ഉൾപ്പെടുന്ന പൊതി ശേഖരിക്കും. പദ്ധതി ജനകീയമായതോടെ രണ്ടും നാലും പൊതികളാണ് ഓരോ വീടുകളിൽനിന്നും നൽകുന്നത്. 
2021 മെയ് 18 മുതലാണ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി  നേതൃത്വത്തിൽ പൊതിച്ചോർ വിതരണം തുടങ്ങിയത്. കോവിഡുകാലം തൊഴിൽ നഷ്ടപ്പെട്ടവരടക്കമുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പദ്ധതി ഏറെ സഹായകരമായി. ചൊവ്വാഴ്ചത്തെ പൊതിച്ചോർ  വിതരണം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ്, പ്രസിഡന്റ് പി ഷബീർ, ജില്ലാ കമ്മിറ്റി അംഗം ബേനസീർ നാവിദ്, ബ്ലോക്ക് സെക്രട്ടറി പി രതീഷ്, ബ്ലോക്ക് പ്രസിഡന്റ് ജസീർ കുരിക്കൾ, ട്രഷറർ കെ ഫാരിസ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി അനശ്വര, എ പി ഷമീർ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ റോഷിത് കുന്നത്ത്, സുഹൈൽ പുൽപ്പറ്റ, മുസ്തഫ കീഴാറ്റൂർ, അനീസ് കീഴാറ്റൂർ, എം റഹ്മാൻ, കെ ഷാനവാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top