26 April Friday

‘നവകേരളം: ഇടതുപക്ഷ ബദൽ’ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

എസ്എഫ്ഐ സംസ്ഥാന സമ്മേളന ഭാഗമായി നവകേരളം: ഇടതുപക്ഷ ബദൽ സെമിനാർ ഉദ്ഘാടനംചെയ്ത് ഡോ. കെ എൻ ഗണേഷ് സംസാരിക്കുന്നു

പെരിന്തൽമണ്ണ
എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി താഴേക്കോട് നടന്ന ‘നവകേരളം: ഇടതുപക്ഷ ബദൽ’ സെമിനാർ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഡോ. കെ എൻ ഗണേഷ്‌ ഉദ്‌ഘാടനംചെയ്‌തു. കോർപറേറ്റ് വൽക്കരണ കാലഘട്ടത്തിൽ ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്നത് കൃഷിയിലൂടെയുള്ള ബദൽ നയങ്ങൾ മാത്രമല്ലെന്നും ജ്ഞാന സാമ്പത്തിക വ്യവസ്ഥയിൽ ഊന്നിയുള്ളതുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. 
സംവാദത്തിന്റെ രാഷ്ട്രീയമാണ്, പകയുടെ രാഷ്ട്രീയമല്ല വേണ്ടത്.ആളുകളെ വ്യക്തിഹത്യ ചെയ്യുകയല്ല വിമർശനമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിനാറിൽ പൊന്നെത്ത് ഉമ്മർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി സോഫിയ, വി മുഹമ്മദ് ഹനീഫ, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വി വൈ ഹരികൃഷ്ണപാൽ എന്നിവർ സംസാരിച്ചു. ടി ടി മുഹമ്മദലി സ്വാഗതവും കെ പി അനീഷ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top