26 April Friday
എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം

ജനപക്ഷ സിവില്‍ സര്‍വീസിനായി 
അണിചേരുക

സ്വന്തം ലേഖകൻUpdated: Sunday Mar 19, 2023
 
 
പരപ്പനങ്ങാടി
ജനപക്ഷ സിവിൽ സർവീസിനായി അണിചേരാൻ എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ജീവനക്കാരോട് ആവശ്യപ്പെട്ടു. സിവിൽ സർവീസിനെതിരായ തെറ്റായ പ്രചാരണങ്ങൾക്കും ദുഷ്പ്രവണതകൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും ആഹ്വാനംചെയ്തു.  സമ്മേളനം ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ അനിൽകുമാർ ഉദ്ഘാടനംചെയ്തു. 
ജില്ലാ പ്രസിഡന്റ് വി കെ രാജേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ വിജയകുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ്‌കുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ ഇ പി മുരളീധരൻ കണക്കും എം ശ്രീനാഥ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. 
എഫ്എസ്ഇടിഒ ജില്ലാ ട്രഷറർ എം ശ്രീഹരി, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി പി വി സുധീർ, സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് എന്നിവർ സംസാരിച്ചു. 
ജില്ലാ സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും  ട്രഷറർ വി വിജിത് നന്ദിയും പറഞ്ഞു. 
ഞായർ രാവിലെ ഒമ്പതിന്‌ പ്രതിനിധി സമ്മേളനം തുടരും. പകൽ രണ്ടിന്‌ സുഹൃത്‌സമ്മേളനം സിഐടിയു ജില്ലാ ജനറൽ  സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്യും. വിവിധ ട്രേഡ് യൂണിയൻ സർവീസ് സംഘടനാ നേതാക്കളും യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ സി വി സുരേഷ്‌കുമാർ, എം കെ വസന്ത എന്നിവരും പങ്കെടുക്കും. 
 
വി കെ രാജേഷ് പ്രസിഡന്റ്, കെ വിജയകുമാർ സെക്രട്ടറി
പരപ്പനങ്ങാടി
എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റായി വി കെ രാജേഷിനെയും സെക്രട്ടറിയായി കെ വിജയകുമാറിനെയും വീണ്ടും തെരഞ്ഞെടുത്തു. വി വിജിത്താണ് ട്രഷറർ. മറ്റു ഭാരവാ​ഹികൾ: വി പി സിനി, പി കെ സുഭാഷ് (വൈസ് പ്രസിഡന്റുമാർ), എം ശ്രീനാഥ്, ഇ വി ചിത്രൻ (ജോയിന്റ് സെക്രട്ടറിമാർ), കെ സി ഹസിലാൽ, എൻ കെ ശിവശങ്കരൻ, കെ സുനിൽകുമാർ, എം ശശികുമാർ, കെ വേദവ്യാസൻ, സരിത തറമൽപറമ്പ്, എ കെ നിധീഷ്, കെ ജിതേഷ്‌ കുമാർ, സന്തോഷ്‌കുമാർ തേറയിൽ, ജി സ്മിത (ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ). 26 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top