28 March Thursday

വഴിക്കടവിലെ നിക്ഷേപ തട്ടിപ്പ്:
വഞ്ചിതരായത്‌ 550 പേർ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
എടക്കര
വഴിക്കടവിലെ കോടികളുടെ നിക്ഷേപ തട്ടിപ്പിൽ വഞ്ചിതരായത്‌ 550 പേരെന്ന്‌ പൊലീസ്‌.  മുണ്ടയിൽ പ്രവർത്തിച്ചിരുന്ന എൻഎഫ്എഐ അസോസിയറ്റ് ട്രേഡിങ്‌ കമ്പനിക്കെതിരെയാണ് പരാതിയുമായി നിരവധിപേർ രംഗത്ത്‌ വന്നത്‌. അന്വേഷകസംഘം ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം ( ബഡ്‌സ്) പ്രകാരം മഞ്ചേരി അഡീഷണൽ സെഷൻസ് കോർട്ടിലേക്ക് റിപ്പോർട്ട് നൽകി. ഇത് പ്രകാരം പണം തട്ടിയ മൂന്നുപേർ വീണ്ടും റിമാൻഡിലായി.
പ്രതികളായ കാട്ടുമഠത്തിൽ നിസാബുദ്ധീൻ (32), ചക്കിപ്പറമ്പൻ മുഹമ്മദ് ഫഹദ് (34), വടക്കൻ ഇല്യാസ് (30)  എന്നിവരാണ് റിമാൻഡിൽ കഴിയുന്നത്. കേസ് തീരാതെ പ്രതികൾക്ക് വിദേശത്ത് പോകാൻ സാധിക്കില്ല. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ  സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ ബഡ്സ് പ്രത്യേക കോടതികളിൽ സമർപ്പിച്ചു. ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ  പ്രത്യേക മേൽനോട്ടത്തിലാണ്‌ കേസ്‌ അന്വേഷണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top