26 April Friday

തിരുവാലി ക്ഷേത്രത്തിലെ മോഷണം: ഒരാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
വണ്ടൂർ
തിരുവാലി ശ്രീകൈലാസ ക്ഷേത്രത്തിൽനിന്ന്‌ സ്വർണാഭരണവും പണവും മോഷ്ടിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. അരക്കുപറമ്പ് കാഞ്ഞിരത്തടം സ്വദേശി കണ്ടമംഗലത്ത് മോഹൻകുമാറി (26)നെയാണ് എടവണ്ണ എസ്ഐ വി വിജയരാജന്റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തത്. 
      16ന് രാത്രിയാണ് മോഹൻകുമാറും മമ്പാട് സ്വദേശി പത്തായക്കടവൻ ഷബീബും ചേർന്ന് ക്ഷേത്രത്തിൽ മോഷണം നടത്തിയത്.
    ഓഫീസിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന ഇവർ അലമാരിയിൽ സൂക്ഷിച്ച ഒരു പവന്റെ ആഭരണവും പണവും മോഷ്ടിച്ചു. അടുത്തിടെ ജയിൽമോചിതരായ കുറ്റവാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പോക്സോ കേസിൽ ഉൾപ്പെട്ട മോഹൻകുമാറിനെ പട്ടാമ്പി അതിവേഗ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 
    നിലമ്പൂർ ഡാൻസാഫിലെ എൻ പി സുനിൽ, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷകസംഘത്തിലുണ്ടായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top