17 September Wednesday

പുതുമോഡിയിൽ ചന്തപ്പടി *പൊതുമരാമത്ത്‌ വിശ്രമകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

പൊന്നാനി പൊതുമരാമത്ത് വിശ്രമകേന്ദ്രം

പൊന്നാനി
അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന പൊന്നാനി ചന്തപ്പടിയിലെ പൊതുമരാമത്ത് വിശ്രമകേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. കാലപ്പഴക്കത്താൽ തകർച്ചയെ നേരിട്ട  ഓടിട്ട വിശ്രമകേന്ദ്രം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമിച്ചത്‌.
ബ്രിട്ടീഷ് മാതൃകയിൽ ഇരുനില കെട്ടിടം നിർമിക്കാൻ സർക്കാർ  5.15 കോടിയുടെ ഭരണാനുമതി  നൽകിയിരുന്നു.  ഇതിൽ 3.98 കോടിയുടെ പ്രവൃത്തിയാണ് പൂർത്തിയാകുന്നത്.  ഫർണിച്ചർ ജോലിമാത്രമാണ്‌ ഇനി ബാക്കി. ഇലക്‌ട്രിക്കൽ, അനുബന്ധ ജോലി എന്നിവ പൂർത്തിയായി. ശീതീകരിച്ച നാല് ഡബിൾ റൂം, ഒരു വിഐപി സ്യൂട്ട്, വിവിഐപി റൂം, 125 ചതുരശ്ര മീറ്റർ കോൺഫറൻസ് ഹാൾ, ഡൈനിങ്‌ ഹാൾ, കിച്ചൺ, ഓഫീസ്, കെയർ ടേക്കർ റൂം, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളാണ്‌ കെട്ടിടത്തിൽ.  പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് മേഖലാ വിഭാഗമാണ് പ്ലാനും ഡിസൈനും തയ്യാറാക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top