29 March Friday

മൂന്നാംതരംഗം നേരിടാന്‍ ഒരുക്കം തുടങ്ങി

സ്വന്തം ലേഖകൻUpdated: Wednesday Jan 19, 2022

മഞ്ചേരി
കോവിഡ് മൂന്നാംതരംഗം പ്രതിരോധിക്കാനുള്ള ഒരുക്കത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി.  മൂന്നാംതരംഗത്തിൽ രോഗികളുടെ എണ്ണം കുറയ്ക്കുകയെന്നതാണ്‌  പ്രധാന ലക്ഷ്യം. രോഗികളുടെ എണ്ണം വീണ്ടും വർധിച്ച സാഹചര്യത്തിലാണിത്. ജില്ലയിൽ വിവിധ ഇടങ്ങളിൽ സിഎഫ്എൽടിസികൾ വീണ്ടും പുനഃസ്ഥാപിക്കാനുള്ള നടപടി തുടങ്ങി. ഡോക്ടർമാർ, നഴ്‌സ്, ടെക്‌നീഷ്യൻസ്, ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ നിയമനവും  ആരംഭിച്ചു.
 രോഗികളുടെ എണ്ണം കുറഞ്ഞതോടെ കഴിഞ്ഞ വർഷം ഒക്‌ടോബറോടെ സിഎഫ്എൽടിസികളുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. മഞ്ചേരി മുട്ടിപ്പാലം സിഎഫ്എൽടിസിയാണ് അവസാനമായി അടച്ചത്. ഇത് വീണ്ടും തുറന്നുപ്രവർത്തിക്കാനുള്ള ഒരുക്കം തുടങ്ങി. മൂന്ന് ഡോക്ടർമാരെയും നാല് സ്റ്റാഫ് നഴ്‌സുമാരെയും നിയമിച്ചു.  കിടക്ക, ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ കിടക്ക എന്നിവയുടെ ലഭ്യത ഉറപ്പാക്കും. കേന്ദ്രത്തിൽ ശുചീകരണ തൊഴിലാളികളെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ നഗരസഭക്ക് കത്ത് നൽകി.
തിരൂരങ്ങാടി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് മറ്റൊരു കേന്ദ്രം ആരംഭിക്കാനും നടപടിയായി. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലും മലപ്പുറം താലൂക്ക് ആശുപത്രിയിലും കൂടുതൽ സൗകര്യമൊരുക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ്‌ ഇതര ചികിത്സ നിലനിർത്തിതന്നെ കോവിഡ് രോഗികൾക്ക് കൂടുതൽ സൗകര്യമൊരുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 105 ഐസിയു കിടക്കകൾ സജ്ജമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top