06 July Sunday
ജില്ലയിൽ നിയന്ത്രണം

അരുത്‌ അലംഭാവം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

മലപ്പുറം
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതും ഒമിക്രോൺ വകഭേദത്തിന്റെ ഭീഷണിയും കണക്കിലെടുത്ത് ജില്ലയിൽ നിയന്ത്രണങ്ങൾ. ദുരന്തനിവാരണ നിയമപ്രകാരം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്ടർ വി ആർ പ്രേംകുമാർ  ഉത്തരവിറക്കി. മൂന്നുദിവസത്തെ കോവിഡ്‌ സ്ഥിരീകരണ നിരക്ക് 20ൽ കൂടിയാൽ എല്ലാ പൊതുപരിപാടികളിലെയും പങ്കാളിത്തം 50–-ആയി പരിമിതപ്പെടുത്തും. നിരക്ക് 30–-ൽ കൂടുതലായാൽ പൊതുപരിപാടി നടത്താൻ അനുവദിക്കില്ല. ക്ലസ്റ്ററുകൾ കണ്ടെത്തി വ്യാപനം തടയാൻ അടിയന്തര നടപടി ജില്ലാ സർവൈലൻസ് ഓഫീസർ സ്വീകരിക്കും.
സർക്കാർ ഓഫീസിൽ ജോലിചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കണം. ഒമ്പതാം ക്ലാസുവരെയുള്ളവർക്ക്‌ 21 മുതൽ രണ്ടാഴ്ച ഓൺലൈനിൽ മാത്രമാകും ക്ലാസ്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്റർ രൂപപ്പെട്ടാൽ അവിടം 15 ദിവസത്തേക്ക് അടച്ചിടും. ഇത്തരം സാഹചര്യത്തിൽ ഉടൻ അടച്ചിടാൻ പ്രിൻസിപ്പൽമാർക്കും പ്രധാനാധ്യാപകർക്കും അധികാരം നൽകി. മുഴുവൻ സ്ഥാപനങ്ങളിലെയും യോഗങ്ങളും മറ്റ് പരിപാടികളും ഓൺലൈനാക്കണം. കച്ചവട സ്ഥാപനങ്ങൾ ഓൺലൈൻ ബുക്കിങ്ങും വിൽപ്പനയും പ്രോത്സാഹിപ്പിക്കണം.
മാളുകളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തും. എല്ലായിടത്തും നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് നോഡൽ ഓഫീസർമാരും സെക്ടറൽ മജിസ്‌ട്രേട്ടുമാരും ഉറപ്പുവരുത്തും. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ പൊലീസ്, തദ്ദേശഭരണം, റവന്യൂ തുടങ്ങിയ വകുപ്പുകൾക്ക് ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top