25 April Thursday
കോട്ടക്കുന്നിൽ മണ്ണിടിച്ചിൽ ഭീതി

16 കുടുംബങ്ങളെ വീണ്ടും
മാറ്റിപ്പാർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

മലപ്പുറം എംഎസ്-പി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന്

 
മലപ്പുറം
മണ്ണിടിച്ചിൽ ഭീതിയെ തുടർന്ന് കോട്ടക്കുന്ന് വിനോദ സഞ്ചാര കേന്ദ്രത്തിനുസമീപത്തെ കുടുംബങ്ങളെ വീണ്ടും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. 
മലയുടെ അടിവാരത്തെ തേക്കിൻകാട്, ചോല, ചെറാട്ടുകുഴി ഭാഗങ്ങളിലെ 16 കുടുംബങ്ങളിലെ 75 പേരെയാണ് മാറ്റിയത്. 10 കുടുംബങ്ങളിലെ 44 പേരെ എംഎസ് പി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കാണ് മാറ്റിയത്. ആറ് കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും താമസം മാറി. 
മഴതുടരുന്ന സാഹചര്യത്തിൽ റവന്യു വകുപ്പാണ് കുടുംബങ്ങളെ മാറ്റിയത്.  ഏറനാട് തഹസിൽദാർ ടി വിജയൻ, മലപ്പുറം വില്ലേജ് ഓഫീസർ പി ടി ബാബു എന്നിവരുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ പ്രദേശത്ത് പരിശോധന നടത്തി.  
നഗരസഭാ അം​ഗങ്ങളായ പി എസ് എ ഷെബീർ, കെ ടി രമണി എന്നിവരുടെ നേതൃത്വത്തിൽ കുടുംബങ്ങൾക്കുവേണ്ട സഹായങ്ങൾ ക്യാമ്പുകളിലെത്തിച്ച് നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top