29 March Friday
രോഗികൾ 1519 രോഗമുക്തി 513

കുതിച്ച് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

മലപ്പുറം

ജില്ലയിൽ കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ശനിയാഴ്ച 1519 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്‌. 1445 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധ. 22 പേരുടെ ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. 30 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും ഏഴുപേർ വിദേശ രാജ്യങ്ങളിൽനിന്നെത്തിയവരുമാണ്. ഈ മാസം 10ന് 1632 പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചതിനുശേഷം രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ വലിയ വർധനയാണ് ശനിയാഴ്ചത്തേത്‌. 
49,196 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 9606 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 478 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1293 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു. 513 പേർ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജില്ലയിൽ രോഗമുക്തരായി. 30,346 പേർ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. 172 പേർ ജില്ലയിൽ മരണമടഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top