മലപ്പുറം
പ്രധാന ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് തേർഡ് എ സി ആക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ തിങ്കളാഴ്ച ഡിവൈഎഫ്ഐ പ്രതിഷേധിക്കും. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "പ്രതിഷേധ ട്രെയിൻ സന്ദേശയാത്ര" നടത്തും.
കണ്ണൂർ എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, നിലമ്പൂർ പാലക്കാട് എക്സ്പ്രസ്, ഷോർണൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ പ്രതിഷേധ ട്രെയിൻ സന്ദേശയാത്ര സംഘടിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..