25 April Thursday
നിലമ്പൂർ–-ഷൊർണൂർ പാസഞ്ചർ പുനഃസ്ഥാപിക്കണം

റെയിൽവേ സ്റ്റേഷനുകളിലേക്ക്‌ ഡിവൈഎഫ്ഐ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

വാണിയമ്പലം റെയിൽവേ സ്റ്റേഷൻ
മാർച്ച് ഡിവൈഎഫ്ഐ ജില്ലാ 
സെക്രട്ടറി പി കെ മുബഷിർ 
ഉദ്ഘാടനംചെയ്യുന്നു 

 

 
മലപ്പുറം
നിലമ്പൂർ–-ഷൊർണൂർ പാതയിൽ പാസഞ്ചർ ട്രെയിൻ സർവീസ്‌ ഉടൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ റെയിൽവേ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. നിലമ്പൂർ, വാണിയമ്പലം, തൊടികപ്പുലം, തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര സ്റ്റേഷനുകളിലേക്കാണ് മാർച്ച് നടത്തിയത്. വണ്ടൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ വാണിയമ്പലം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി കെ മുബഷിർ ഉദ്ഘാടനംചെയ്തു. പി അരുൺ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ റഹിം, പി ജുനൈദ്, ഒ നൗഷാദ്, കെ ലിഖിൻ, എ കെ ബിനീഷ് എന്നിവർ സംസാരിച്ചു.
നിലമ്പൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ മുഹമ്മദ് ഷെരീഫ് മാർച്ച്‌ ഉദ്‌ഘാടനംചെയ്‌തു. അങ്ങാടിപ്പുറത്ത് ജില്ലാ ജോ. സെക്രട്ടറി കെ പി അനീഷും തുവ്വൂരിൽ ഇ ലിനീഷും സമരം ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top