20 April Saturday

ഉപതെരഞ്ഞെടുപ്പ്; ഫലപ്രഖ്യാപനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

മലപ്പുറം

ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിലെ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായി. 
കണ്ണമംഗലം പഞ്ചായത്തിലെ 19–--ാം വാർഡായ വാളക്കുടയിൽ 71.31, ആലങ്കോട്‌ പഞ്ചായത്തിലെ ഏഴാം വാർഡായ ഉദിനുപറമ്പിൽ 82.53, വള്ളിക്കുന്ന് പഞ്ചായത്തിലെ ഒമ്പതാം വാർഡായ പരുത്തിക്കാട് 80.87 എന്നിങ്ങനെയാണ്‌ വോട്ടിങ് ശതമാനം. ബുധനാഴ്‌ച രാവിലെ 10ന് വോട്ടെണ്ണൽ തുടങ്ങും. ഉച്ചയോടെ ഫലം പ്രഖ്യാപിക്കും. 
യുഡിഎഫ് അംഗമായിരുന്ന വിനോദ്കുമാർ രാജിവച്ച ഒഴിവിലാണ് പരുത്തിക്കാട്ടെ  ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ പി പുരുഷോത്തമന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉദിനുപറമ്പിൽ ഉപതെരഞ്ഞെടുപ്പ്‌.  വാളക്കുടയിൽ  യുഡിഎഫ് പ്രതിനിധിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top