29 March Friday
നൂതന സംരംഭങ്ങളുമായി കുടുംബശ്രീ

നാട്ടുരുചിമുതൽ 
വിമാനത്താവളംവരെ

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

മലപ്പുറം 

കുടുംബശ്രീ 25–-ാം വാർഷിക ഭാഗമായി പുതിയ സംരംഭങ്ങളും നൂതന ആശയങ്ങളുമായി കുടുംബശ്രീ ജില്ലാ മിഷൻ. ടൂറിസം, ആരോഗ്യം, വനിതാ ശാക്തീകരണം, ന്യൂജെൻ സംരംഭങ്ങൾ തുടങ്ങി 25 ഇന തനത്‌ പദ്ധതികളാണ്‌ വിവിധ വകുപ്പുകളുമായി ചേർന്ന് നടപ്പാക്കുന്നതെന്ന്‌ ജില്ലാ കോ–-ഓർഡിനേറ്റർ ജാഫർ കെ കാക്കൂത്ത്‌, പ്രോഗ്രാം മാനേജർ കെ എസ്‌ ഹസ്‌കർ എന്നിവർ വാർത്താ  സമ്മേളനത്തിൽ പറഞ്ഞു.
എയർപോർട്ട്‌ 
സിഗ്‌നേച്ചർ സ്റ്റോർ
എസ്‌എച്ച്‌ജികളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ എയർപോർട്ടുകളിൽ ഉൽപ്പന്നങ്ങളുടെ വിപണനത്തിന്‌ സ്ഥലം അനുവദിച്ചിട്ടുണ്ട്‌. കരിപ്പൂർ വിമാനത്താവളത്തിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക്‌ സ്റ്റാൾ ഒരുക്കും. കുടുംബശ്രീയുടെ ഭക്ഷണപദാർഥങ്ങൾ, കരകൗശലവസ്‌തുക്കൾ എന്നിവ  വിൽപ്പന നടത്തും.
ആരോഗ്യത്തിന്റെ ‘ആയിരം സുവർണ 
ദിനങ്ങൾ’
സ്ത്രീ ഗർഭിണിയായതുമുതൽ പ്രസവിച്ച് കുഞ്ഞിന് രണ്ട്‌ വയസാകുന്നതുവരെ 1000 ദിവസങ്ങളിൽ ശുശ്രൂഷകൾ, വാക്സിൻ എന്നിവ ഉറപ്പാക്കും. കുഞ്ഞിന്റെ മാനസികവൈകല്യം നേരത്തെ കണ്ടെത്തും. നിലവിലെ പ്രവർത്തനങ്ങൾ കുടുംബശ്രീയുമായി സംയോജിപ്പിച്ച് നടപ്പാക്കും. 
രക്തദാന സേന
കുടുംബശ്രീ അയൽക്കൂട്ടത്തിൽപ്പെട്ട വനിതകൾ, ഓക്‌സിലറി ഗ്രൂപ്പ്‌ അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ജില്ലാതല വനിതാ ബ്ലഡ്‌ ഡോണേഴ്‌സ്‌ ഫോറം  രൂപീകരിച്ചു. റെയർ ഗ്രൂപ്പുകളെയും  ഉൾപ്പെടുത്തിയാണ്‌ പ്രവർത്തനം.  
ഉയരും 
സ്നേഹവീടുകൾ 
ഹൗസിങ് ബോർഡ് ധനസഹായം, സന്നദ്ധ സംഘടനകൾ, സ്പോൺസർഷിപ്പ്, സിഡിഎസ് സ്വരൂപിച്ച തുക തുടങ്ങിയ ഫണ്ടുകൾ ഉപയോഗപ്പെടുത്തി 200 കുടുംബങ്ങൾക്ക് വീട്‌ ഒരുക്കും. ട്രാൻസ്‌ജെൻഡേഴ്‌സിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഉപജീവന പദ്ധതി നടപ്പാക്കും.
ബഡ്സ് സ്കൂൾ/ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകൾ ഇല്ലാത്ത എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബഡ്സ്/ബിആർസി ആരംഭിക്കും. ആദിവാസി വിഭാഗത്തിൽപെട്ടവരുടെ വിഭവങ്ങൾക്ക്‌ വിപണിയൊരുക്കും. പട്ടികവർഗ വിഭാഗങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കും. 
ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്‌ പദ്ധതികൾ നടപ്പാക്കും. തൊഴിലന്വേഷകർക്ക് ഫെസിലിറ്റേഷൻ സെന്റർ യാഥാർഥ്യമാക്കും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top